Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സക്ക് അഞ്ച് ഗോള്‍ ജയം, സുവാരസ് രണ്ടടിച്ചു, മെസി ഒന്നടിച്ചു, നെയ്മര്‍ കരക്കിരുന്നു !!

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. ലാസ് പാമസിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് കാറ്റലന്‍സ് തകര്‍ത്തെറിഞ്ഞത്. അത്‌ലറ്റിക്കോ മാഡ്രിഡ് ഏകപക്ഷീയമായ ഒരു ഗോളിന് റയല്‍ ബെറ്റിസിനെയും തോല്‍പ്പിച്ചു. ഉറുഗ്വെ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ് ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ ലയണല്‍ മെസി, ആര്‍ദ ടുറാന്‍, വിദാല്‍ ഓരോ ഗോളുകള്‍ ബാഴ്‌സക്കായി നേടി.

പതിനാലാം മിനുട്ടില്‍ സുവാരസാണ് ഗോളടിക്ക് തുടക്കമിട്ടത്. ആദ്യ പകുതിയില്‍ 1-0 ആയിരുന്നു. രണ്ടാം പകുതിയില്‍ ഏഴ് മിനുട്ടിനിടെ മൂന്ന് ഗോളുകള്‍ നേടി ബാഴ്‌സ വിശ്വരൂപം കാണിച്ചു. അമ്പത്തിരണ്ടാം മിനുട്ടില്‍ മെസിയും അമ്പത്തേഴാം മിനുട്ടില്‍ സുവാരസം അമ്പത്തൊമ്പതാം മിനുട്ടില്‍ ടുറാനും സ്‌കോര്‍ ചെയ്തു. എണ്‍പതാം മിനുട്ടില്‍ അലെക്‌സ് വിദാല്‍ ബാഴ്‌സക്കായി തന്റെ ആദ്യ ഗോള്‍ കണ്ടെത്തി. ലൂയിസ് സുവാരസ് രണ്ട് ഗോളുകള്‍ നേടി സീസണില്‍ തന്റെ ഗോളുകളുടെ എണ്ണം പതിനെട്ടാക്കി.

barcelona

നെയ്മറിന് പകരം ആര്‍ദ ടുറാനെയാണ് ബാഴ്‌സ കോച്ച് ലൂയിസ് എന്റിക്വെ ആദ്യ ലൈനപ്പില്‍ ഉള്‍പ്പെടുത്തിയത്. ഗോളടിച്ചു കൊണ്ട് ടുറാന്‍ സെലക്ഷനെ ശരിവെച്ചു. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ വിജയഗോള്‍ നികോളാസ് ഗെയ്താന്‍ എട്ടാം മിനുട്ടില്‍ നേടി. പതിനെട്ട് മത്സരങ്ങളില്‍ മുപ്പത്തെട്ട് പോയിന്റുമായി ബാഴ്‌സലോണ ലീഗില് ടേബിളില്‍ രണ്ടാം സ്ഥാനത്താണ്. പതിനാറ് മത്സരങ്ങളില്‍ നാല്‍പത് പോയിന്റുള്ള റയല്‍ ഒന്നാം സ്ഥാനത്ത്. പതിനെട്ട് മത്സരങ്ങളില്‍ മുപ്പത്തിനാല് പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് നാലാം സ്ഥാനത്താണ്.

ഗോള്‍ നില

ബാഴ്‌സലോണ 5-0 ലാസ് പാമസ്

ലെഗാനെസ് 0-0 അത്‌ലറ്റികോ ബില്‍ബാവോ

അത്‌ലറ്റിക്കോ മാഡ്രിഡ് 1-0 റയല്‍ ബെറ്റിസ്

ഡിപ്പോര്‍ട്ടീവോ ല കൊരുന 0-0 വിയ്യാറയല്‍

Story first published: Sunday, January 15, 2017, 9:36 [IST]
Other articles published on Jan 15, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+