Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എസ്പാനിയോളിനെതിരെ മെസിയുടെ ഡ്രിബ്ലിംഗ് കണ്ട് സുവാരസ് ഞെട്ടി!

ബാഴ്‌സലോണ: ഇതുവരെ കണ്ടതൊന്നുമല്ലായിരുന്നു മെസി മാജിക്. സ്പാനിഷ് ലാ ലിഗയില്‍ എസ്പാനിയോളിനെതിരെ ബാഴ്‌സലോണ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താടിയപ്പോള്‍ ശരിക്കും മെസി ഞെട്ടിച്ചു. ഒപ്പം കളിക്കുന്ന ലൂയിസ് സുവാരസിന് ഇപ്പോഴും ആശ്ചര്യം തീര്‍ന്നിട്ടില്ല. ലൂയിസ് സുവാരസ് നേടിയ രണ്ടാം ഗോളും അല്‍ബയുടെ ഗോളും ഒന്നു കാണുക. അപ്പോഴറിയാം മെസി മാജിക്.

ആറ് ഡിഫന്‍ഡര്‍മാരൊന്നും പോര മെസിയെ തളയ്ക്കാന്‍

ആറ് ഡിഫന്‍ഡര്‍മാരൊന്നും പോര മെസിയെ തളയ്ക്കാന്‍

രണ്ട ്‌ഗോളിനും വഴിയൊരുക്കിയത് അര്‍ജന്റൈന്‍ സൂപ്പര്‍സ്റ്റാറായിരുന്നു. അറുപത്തേഴാം മിനുട്ടിലായിരുന്നു മെസി ഫുട്‌ബോള്‍ ലോകത്തെ മുഴുവന്‍ വിസ്മയിപ്പിച്ച നീക്കം നടത്തിയത്. ഇനിയെസ്റ്റയില്‍ നിന്ന് ലഭിച്ച പന്തുമായി മെസി നിന്ന നില്‍പ്പിന് ബോക്‌സിനുള്ളിലേക്ക് ഒരു കുതിപ്പായിരുന്നു. എതിര്‍ക്കാന്‍ വന്ന ആറ് ഡിഫന്‍ഡര്‍മാരും പന്ത് കണ്ടിട്ടുണ്ടാകില്ല ! അപാരമായ വേഗത്തില്‍ ഡ്രിബ്ലിള്‍ ചെയ്ത് മെസി ബോക്‌സിലേക്ക് ഫ്രീ ഷോട്ട് ഉതിര്‍ത്തു. റീബൗണ്ട് ചെയ്ത പന്ത് ഒട്ടും സമയം നല്‍കാതെ സുവാരസ് വലയിലേക്ക് തിരിച്ചുവിട്ടു. ആ ഗോള്‍ മെസി നേടിയിരുന്നെങ്കില്‍ ലോകം കണ്ട മഹാ ഗോളുകളിലൊന്നായി രേഖപ്പെടുത്തിയേനെ.

വൈറലായി മാറിയ മെസി ഹൈ സ്പ്ീഡ് ഡ്രിബ്ലിംഗ്

വൈറലായി മാറിയ മെസി ഹൈ സ്പ്ീഡ് ഡ്രിബ്ലിംഗ്

എങ്കിലും ആ ഗോളിന് വഴിയൊരുക്കിയ നീക്കം വൈറാലിയക്കഴിഞ്ഞു. യൂട്യൂബില്‍ ആ മെസി മാജിക് കാണുവാനുള്ള തിരക്കേറിക്കൊണ്ടിരിക്കുന്നു. ഉറുഗ്വെ സ്‌ട്രൈക്കര്‍ സുവാരസ് മത്സരശേഷം ആ ഗോളിനെ കുറിച്ച് പറഞ്ഞതിങ്ങനെ: ശരിക്കും ഒരു മനുഷ്യന് സാധിക്കുന്ന നീക്കമല്ല അത് . പ്ലേസ്റ്റേഷന്‍ വീഡിയോ ഗെയിമിലൊക്കെ കാണുന്ന പോലുള്ള ഒരു സംഭവം. അയാള്‍ എത്ര മഹാനായ കളിക്കാരനാണെന്ന് തെളിയിക്കുന്നതാണ് ആ അസിസ്റ്റ്.

അസാധ്യമായൊരു മാന്ത്രിക ശക്തിയില്‍ കുറച്ച്് നേരം

അസാധ്യമായൊരു മാന്ത്രിക ശക്തിയില്‍ കുറച്ച്് നേരം

മെസിയില്‍ വളരെ കുറച്ച് നേരത്തേക്ക് അസാധ്യമായൊരു മാന്ത്രികത ചാര്‍ജ് ചെയ്യപ്പെട്ടത് പോലെയായിരുന്നു അനുഭവപ്പെട്ടത്. കാരണം തൊട്ടടുത്ത മിനുട്ടില്‍ അല്ബ നേടിയ ഗോളും ഒന്ന് കാണുക. മെസി ഞൊടിയിടയിലാണ് പ്രതിരോധ നിരക്കാരെ മുഴുവന്‍ കബളിപ്പിച്ച് ബോക്‌സിലേക്ക് ഇരച്ച് കയറിയത്. ഫിനിഷ് ചെയ്യാന്‍ മെസിക്ക് അവിടെയും സാധിച്ചില്ല. അല്ബ അവസരോചിതായി പന്ത് വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍, ഈ രണ്ട് ഗോളുകളും മെസിയുടെ മികവ് കൊണ്ട് മാത്രം സംഭവിച്ചതാണെന്ന് സുവാരസും അല്ബയും സമ്മതിക്കും.

മെസിക്ക് ഗോളൊരുക്കിയ സുവാരസിന്റെ പ്രത്യുപകാരം

മെസിക്ക് ഗോളൊരുക്കിയ സുവാരസിന്റെ പ്രത്യുപകാരം

മെസിയുടെ ഗോള്‍ തൊണ്ണൂറാം മിനുട്ടിലായിരുന്നു. മെസിയും സുവാരസും തമ്മിലുള്ള അപാരമായ കോമ്പിനേഷന്‍ വര്‍ക്കായി ഈ ഗോള്‍. സുവാരസിന് പന്ത് നല്‍കി മെസി ബോക്‌സിനുള്ളിലേക്ക് കുതിച്ചു. മൂന്ന് ഡിഫന്‍ഡര്‍മാര്‍ക്ക് മുകളിലൂടെ സുവാരസ് ചിപ് ചെയ്ത പന്ത് മെസി ഒന്ന് പ്ലെയ്‌സ് ചെയ്ത് വലയിലാക്കി. പതിനെട്ടാം മിനുട്ടിലായിരുന്നു സുവാരസിന്റെ ആദ്യ ഗോള്‍. എഴുപത്തൊമ്പതാം മിനുട്ടില്‍ ലോപസ് സില്‍വ എസ്പാനിയോളിന്റെ ആശ്വാസ ഗോളടിച്ചു. പതിനാറ് മത്സരങ്ങളില്‍ മുപ്പത്തിനാല് പോയിന്റുമായി ബാഴ്‌സലോണ ലാ ലിഗ ടേബിളില്‍ രണ്ടാം സ്ഥാനത്താണ്. 37 പോയിന്റുമായി റയല്‍മാഡ്രിഡാണ് മുന്നിലുള്ളത്.

Story first published: Wednesday, December 21, 2016, 9:07 [IST]
Other articles published on Dec 21, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+