Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മകളുടെ വേര്‍പാടിന് ശേഷം ലൂയിസ് എന്റിക്വെ സ്‌പെയ്ന്‍ പരിശീലകനായി തിരികെയെത്തി

മാഡ്രിഡ്: ഒമ്പതുവയസുകാരിയായ മകളുടെ വേര്‍പാട് തീര്‍ത്ത മാനസികാഘാതത്തില്‍നിന്നും മുക്തനായി ലൂയിസ് എന്റിക്വെ സ്‌പെയന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി തിരിച്ചെത്തി. അഞ്ചുമാസത്തോളമായി റോബര്‍ട്ട് മൊറേനോയാണ് സ്‌പെയ്‌നിന്റെ താത്കാലിക പരിശീലകന്‍. യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ കടന്ന് ടീമിന് യോഗ്യത നേടിക്കൊടുക്കാന്‍ മൊറേനോയ്ക്ക് കഴിഞ്ഞിരുന്നു.

എന്റിക്വെ തിരിച്ചെത്തുമ്പോള്‍ മാറിനില്‍ക്കാന്‍ സന്തോഷമേയുള്ളൂവെന്ന് മൊറേനോ പറഞ്ഞു. നേരത്തെതന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം മടങ്ങിയെത്തുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും മൊറേനോ വ്യക്തമാക്കി. സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ലൂയിസ് റുബിയാലെസും എന്റിക്വേയെ സ്വാഗതം ചെയ്തു. ഇപ്പോഴത്തെ ടീമിന്റെ പദ്ധതിക്ക് പിന്നില്‍ എന്റിക്വെ ആണെന്ന് റുബിയാലെസ് പറഞ്ഞു.

Luis Enrique

ജൂണില്‍ മകള്‍ രോഗബാധിതയായതിനെ തുടര്‍ന്നാണ് എന്റിക്വെ സ്ഥാനമൊഴിഞ്ഞത്. പിന്നീട് മൊറേനോയെ താത്കാലിക ചുമതലയേല്‍പ്പിച്ചു. പരിശീലകന്‍ തിരിച്ചെത്തുമ്പോള്‍ മൊറേന അസിസ്റ്റന്റ് ആയി ഉണ്ടാവില്ലെന്നാണ് സൂചന. ഗ്രൂപ്പ് എഫ് ല്‍ എട്ട് വിജയങ്ങളുമായാണ് സ്‌പെയ്ന്‍ യൂറോ യോഗ്യത ഉറപ്പാക്കിയത്. രണ്ടാം സ്ഥാനത്തുള്ള സ്വീഡനേക്കാള്‍ 5 പോയന്റ് മുന്നിലായി യോഗ്യതാ മത്സരങ്ങള്‍ ഫിനിഷ് ചെയ്യാന്‍ മുന്‍ ചാമ്പ്യന്മാര്‍ക്ക് കഴിഞ്ഞു.

Story first published: Wednesday, November 20, 2019, 8:44 [IST]
Other articles published on Nov 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+