Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് നഷ്ടം; തിരിച്ചുവരവിനൊരുങ്ങി അസൂറിപ്പട... നേര്‍വഴി കാട്ടാന്‍ ഡി ബിയാജിയോ

റോം: 2018ലെ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടാനാവാതെ നാണംകെട്ട ഇറ്റലി ഗംഭീര തിരിച്ചുവരവിന് തയ്യാറെടുക്കുന്നു. ലൂയിജി ഡി ബിയാജിയോയെ ടീമിന്റെ താല്‍ക്കാലിക പരിശീലകനായി നിയമിച്ചാണ് ഇറ്റലി മടങ്ങിവരവിനു കോപ്പ് കൂട്ടുന്നത്. മാര്‍ച്ചില്‍ ഇംഗ്ലണ്ട്, അര്‍ജന്റീന എന്നിവര്‍ക്കെതിരേ നടക്കാനിരിക്കുന്ന രണ്ടു സൗഹൃദ മല്‍സരങ്ങളില്‍ അസൂറിപ്പടയെ അദ്ദേഹം പരിശീലിപ്പിക്കും. സ്ഥിരം കോച്ചിനെ കണ്ടെത്തുന്നതു വരെ ഡി ബിയാജിക്കു തന്നെയാവും ചുമതല. നിലവില്‍ ഇറ്റലിയുടെ അണ്ടര്‍ 21 ടീമിന്റെ കോച്ച് കൂടിയാണ് അദ്ദേഹം.

1

മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ ഇറ്റലിക്ക് ലോകകപ്പ് യോഗ്യത നേടാന്‍ സാധിക്കാതിരുന്നത് ഫുട്‌ബോള്‍ ലോകത്തെ തന്നെ അമ്പരപ്പിച്ചിരുന്നു. ലോകകപ്പിനുള്ള പ്ലേഓഫ് മല്‍സരത്തില്‍ ഇറ്റലി സ്വീഡനോട് തോറ്റ് പുറത്താവുകയായിരുന്നു. ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് ജിയാന്‍ പിയേറോ വെഞ്ച്യുറയെ പരിശീലകസ്ഥാനത്തു നിന്നു പുറത്താക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഇത്. അതിനു ശേഷം പുതിയ പരിശീലകനെ ഇറ്റലി നിയമിച്ചിരുന്നില്ല.

2

അണ്ടര്‍ 21 ടീമിന്റെ സ്ഥിരം കോച്ചായും സീനിയര്‍ ടീമിന്റെ താല്‍ക്കാലിക പരിശീലകനായും ഡി ബിയാജിയെ നിയമിച്ചതായി ഇറ്റാലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ താല്‍ക്കാലിക ചുമതലയുള്ള അലെസാന്‍ഡ്രോ കോസ്റ്റാകുര്‍ട്ട അറിയിച്ചു. ഇറ്റലിയുടെ മുന്‍ ദേശീയ താരം കൂടിയായ ഡി ബിയാജിയോ എസി മിലാന്റെ ഇതിഹാസ താരം കൂടിയായിരുന്നു. 663 മല്‍സരങ്ങളില്‍ അദ്ദേഹം ഇറ്റലിക്കു വേണ്ടി കളിച്ചിട്ടുണ്ട്. അഞ്ചു തവണ യൂറോപ്യന്‍ കപ്പ് നേടിയ മിലാന്‍ ടീമില്‍ അംഗം കൂടിയായിരുന്നു ഡി ബിയാജിയോ.

Story first published: Tuesday, February 6, 2018, 10:06 [IST]
Other articles published on Feb 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+