Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ സിറ്റിയുടെ റെക്കോര്‍ഡിനൊപ്പമെത്തി ലിവര്‍പൂള്‍; തകര്‍ക്കാന്‍ ഇനി ഒരു മത്സരം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അത്ഭുതക്കുതിപ്പ് നടത്തുന്ന ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ റെക്കോര്‍ഡിനൊപ്പമെത്തി. തുടര്‍ച്ചയായ 18 ലീഗ് വിജയമെന്ന റെക്കോര്‍ഡിനൊപ്പമാണ് ലിവര്‍പൂള്‍ എത്തിയത്. അടുത്ത മത്സരംകൂടി ജയിച്ചാല്‍ റെക്കോര്‍ഡ് ലിവര്‍പൂളിന് സ്വന്തമാകും. വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ 3-2ന് ജയിച്ചതോടെയാണ് ലിവര്‍പൂള്‍ റെക്കോര്‍ഡിനൊപ്പമെത്തിയത്.

ഒക്‌ബോര്‍ 20ന് ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി സമനിലയില്‍ പിരിഞ്ഞതിനുശേഷം ലിവര്‍പൂള്‍ തോല്‍വി അറിഞ്ഞിട്ടില്ല. ഈ സീസണില്‍ ഒരു തോല്‍വിപോലും വഴങ്ങാത്ത ഏക ടീമും ലിവര്‍പൂളാണ്. കൂടാതെ, സ്വന്തം മൈതാനത്ത് തുടര്‍ച്ചയായി 21 പ്രീമിയര്‍ ലീഗ് മത്സരങ്ങളാണ് ലിവര്‍പൂള്‍ ജയിച്ചുകയറിയത്. നേരത്തെ ലിവര്‍പൂള്‍തന്നെ 1972ല്‍ സ്ഥാപിച്ച റെക്കോര്‍ഡിനൊപ്പമെത്താനും ക്ലബ്ബിന് കഴിഞ്ഞു.

liverpoolnearrecord

മുപ്പതുവര്‍ഷത്തിനുശേഷം ലീഗ് കിരീടം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ലിവര്‍പൂള്‍. 11 മത്സരം മാത്രം ശേഷിക്കെ 22 പോയന്റിന്റെ ലീഡ് ലിവര്‍പൂള്‍ നേടിക്കഴിഞ്ഞു. സീസണില്‍ 12 പോയന്റുകൂടി നേടിയാല്‍ ടീം ചരിത്രനേട്ടത്തിലെത്തും. വാറ്റ്‌ഫോഡ്, ബോണിമൗത്ത്, എവര്‍ട്ടന്‍, ക്രിസ്റ്റല്‍ പാലസ് ടീമുകളാണ് ലിവര്‍പൂളിന്റെ അടുത്ത എതിരാളികള്‍ ഈ മത്സരങ്ങള്‍ കഴിയുമ്പോഴേക്കും ലിവര്‍പൂള്‍ ലീഗ് ചാമ്പ്യന്മാരാകുമെന്നാണ് പ്രതീക്ഷ.

Story first published: Tuesday, February 25, 2020, 14:06 [IST]
Other articles published on Feb 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+