വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലണ്ടന്‍ ഫുട്‌ബോള്‍ അവാര്‍ഡ്: താമി എബ്രഹാമിന് ഇരട്ട നേട്ടം

ലണ്ടന്‍: ലണ്ടന്‍ ഫുട്‌ബോള്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചെല്‍സിയുടെ 22 വയസുകാരന്‍ ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ ഇരട്ട പുരസ്‌കാരത്തോടെ തിളങ്ങി. പോയവര്‍ഷത്തെ മികച്ച താരം,മികച്ച യുവതാരം എന്നീ അവാര്‍ഡുകളാണ് താമി എബ്രഹാം സ്വന്തമാക്കിയത്. 2016 മുതല്‍ ചെല്‍സിയുടെ ഭാഗമായ താമി വായ്പയില്‍ മറ്റ് ക്ലബ്ബുകള്‍ക്കുവേണ്ടിയാണ് കൂടുതല്‍ മത്സരവും കളിച്ചത്. 2017 -18 സീസണില്‍ സ്വാന്‍സിയക്കൊപ്പം 31 മത്സരത്തില്‍ നിന്ന് അഞ്ച് ഗോളും 2018-19 സീസണില്‍ ആസ്റ്റണ്‍ വില്ലയ്‌ക്കൊപ്പം 37 മത്സരത്തില്‍ നിന്ന് 25 ഗോളും താമി എബ്രഹാം നേടി. ഫ്രാങ്ക് ലംപാര്‍ഡ് ചെല്‍സിയുടെ പരിശീലകസ്ഥാനം ഏറ്റെടുത്തതോടെയാണ് താമിയ്ക്ക് ചെല്‍സി നിരയില്‍ വീണ്ടും അവസരം ലഭിച്ചത്.

നിലവില്‍ ചെല്‍സിയുടെ മുന്നേറ്റ നിരയിലെ നിര്‍ണ്ണായക താരമാണ് താമി എബ്രഹാം. കൈമാറ്റ ജാലകത്തില്‍ വിലക്ക് നേരിട്ടിട്ടും ഏദന്‍ ഹസാര്‍ഡ് ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളെല്ലാം ക്ലബ്ബ് വിട്ടിട്ടും മികച്ച പ്രകടനം തന്നെയാണ് ചെല്‍സി കാഴ്ചവെക്കുന്നത്. 45 പോയിന്റുമായി നിലവില്‍ നാലാം സ്ഥാനത്താണ് ചെല്‍സി. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം വാറ്റ് ഫോര്‍ഡ് ഗോളി ബെന്‍ ഫോസ്റ്റര്‍ സ്വന്തമാക്കി. 36കാരനായ താരം 2018 മുതല്‍ വാറ്റ്‌ഫോര്‍ഡിന്റെ ഭാഗമാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സ്‌റ്റോക് സിറ്റി ടീമുകള്‍ക്കുവേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് പ്ലേയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ബ്രന്റ്‌ഫോര്‍ഡിന്റെ 24 വയസുകാരന്‍ ഒല്ലി വാറ്റ്കിന്‍സ് സ്വന്തമാക്കി.

ധൈര്യത്തോടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുക; വനിതാ ക്രിക്കറ്റ് ടീമിന് ആശംസയുമായി സച്ചിന്‍ധൈര്യത്തോടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുക; വനിതാ ക്രിക്കറ്റ് ടീമിന് ആശംസയുമായി സച്ചിന്‍

tammyabraham

എഫ് എ ഫോര്‍ ഓള്‍ അവാര്‍ഡ് മിഡിലെക്‌സ് എഫ് എയ്ക്കും ലഭിച്ചു. മികച്ച പരിശീലകനുള്ള പുരസ്‌കാരം ബ്രന്റ്‌ഫോര്‍ഡ് കോച്ച് തോമസ് ഫ്രാങ്കിനാണ് ലഭിച്ചത്. ഏറെ നാള്‍ ഡെന്‍മാര്‍ക്ക് യുവ നിരയുടെ പരിശീലകനായിരുന്നു അദ്ദേഹം. മികച്ച വനിതാ താരമായി ആഴ്്‌സണലിന്റെ ഹോളണ്ട് സ്‌ട്രൈക്കര്‍ വിവിയാനി മിഡീമയെ തിരഞ്ഞെടുത്തു. 2017 മുതല്‍ ആഴ്‌സണലിന്റെ ഭാഗമാണ് 23കാരിയായ മിഡീമ. ഗണ്ണേഴ്‌സിനുവേണ്ടി 44 മത്സരത്തില്‍ നിന്ന് 42 ഗോളാണ് യുവതാരം നേടിയത്.

Story first published: Friday, March 6, 2020, 17:12 [IST]
Other articles published on Mar 6, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X