Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌ട്രൈക്കര്‍മാരെ പിന്തള്ളി ലിവര്‍പൂളിന്റെ വാന്‍ ഡിജിക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മികച്ച താരം

ലണ്ടന്‍: സീസണില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ലിവര്‍പൂളിന്റെ പ്രതിരോധനിര താരം വിര്‍ജില്‍ വാന്‍ ഡിജിക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഈ വര്‍ഷത്തെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ രണ്ടാം തവണയും ലിവര്‍പൂള്‍ താരത്തിനാണ് പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്‍ അവാര്‍ഡ് ലഭിക്കുന്നത്. കഴിഞ്ഞ സീസണില്‍ മുഹമ്മദ് സലയ്ക്കായിരുന്നു അവാര്‍ഡ്.

ഇത്തവണ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്റ്റെര്‍ലിങ്ങിനേയും, ചെല്‍സിയുടെ സൂപ്പര്‍ താരം ഹസാര്‍ഡിനേയും പിന്നിലേക്ക് തള്ളിയാണ് വാന്‍ ഡിജിക് പ്രീമിയര്‍ ലീഗിലെ ഒന്നാമനാകുന്നത്. ലീഗിന്റെ ചരിത്രത്തില്‍ ഈ ബഹുമതി നേടുന്ന അഞ്ചാമത്തെ മാത്രം ഡിഫന്ററാണ് വാന്‍ ഡിജിക്. 2005ല്‍ ചെല്‍സിയുടെ സെന്റര്‍ ബാക്ക് ആയ ജോണ്‍ ടെറിയാണ് അവസാനമായി ഈ നേട്ടത്തിലെത്തിയ പ്രതിരോധതാരം.

vandijk

ലിവര്‍പൂളിനായി പ്രതിരോധത്തില്‍ കോട്ടകെട്ടിയത് വാന്‍ ഡിജിക്കിന്റെ നേതൃത്വത്തിലായിരുന്നു. സീസണില്‍ 17 ക്ലീന്‍ ഷീറ്റുകളാണ് ടീം നേടിയത്. ഇത് ഒരു റെക്കോര്‍ഡ് കൂടിയാണ്. 36 മത്സരങ്ങളില്‍ നിന്ന് ലിവര്‍പൂള്‍ വഴങ്ങിയത് ആകെ 20 ഗോളുകള്‍ മാത്രം. പ്രീമിയര്‍ ലീഗിലെ യുവതാരത്തിനുള്ള അവാര്‍ഡ് സ്‌റ്റെര്‍ലിങ് സ്വന്തമാക്കി. സിറ്റിക്കായുള്ള കളിമികവിനാണ് അവാര്‍ഡ്.

അവിശ്വസനീയമെന്നാണ് അവാര്‍ഡ് നേട്ടത്തിന് വാന്‍ ഡിജിക്ക് നല്‍കുന്ന മറുപടി. ഇതേക്കുറിച്ച് വിവരിക്കാന്‍ വാക്കുകളില്ല. ഒരു കളിക്കാരനെന്ന നിലയില്‍ നേടാവുന്ന വലിയ ബഹുമതികളിലൊന്നാണ്. അവാര്‍ഡ് നേട്ടത്തില്‍ അതിയായി അഭിമാനിക്കുന്നെന്നും നിലവാരുമുള്ള സ്‌ട്രൈക്കര്‍മാര്‍ ഉള്ള ലീഗിലാണ് തനിക്ക് ഇത്തരമൊരു അവാര്‍ഡ് ലഭിച്ചതെന്നും താരം ചൂണ്ടിക്കാട്ടി.

Story first published: Monday, April 29, 2019, 15:08 [IST]
Other articles published on Apr 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+