ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കുതിക്കുന്ന ലിവര്‍പൂളിന് തിരിച്ചടിയായി കളിക്കാരന്‍ ഡാനിയേല്‍ സ്റ്ററിഡ്ജിനെതിരെ നടപടി വരുന്നു. ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ താരത്തിനെതിരെ ബെറ്റിങ് നിയമം ലംഘിച്ചതിനുള്ള കുറ്റം ചുമത്തി. കളിക്കാരോ പരിശീലകരോ വാതുവെപ്പുകാരുമായി അടുക്കുകയോ ഇവരുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നത് നിയമലംഘനമാണ്.
ഓസ്‌ട്രേലയയില്‍ ടീം ഇന്ത്യ നേടുമോ? ഇവര്‍ നിര്‍ണായകം... ഫ്‌ളോപ്പായാല്‍ ടീം തകരും!!
സംഭവത്തില്‍ സ്റ്ററിഡ്ജ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് ലിവര്‍പൂള്‍ മാനേജ്‌മെന്റ് പറഞ്ഞു. താരത്തിനൊപ്പം ക്ലബ്ബും സഹകരിക്കും. താരം വാതുവെപ്പുകാരുമായി ഒരുതരത്തിലുള്ള ബന്ധവും ഉണ്ടാക്കിയിട്ടില്ലെന്നാണ് അറിയിച്ചത്. വിഷയത്തില്‍ ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ക്ലബ്ബ് വ്യക്തമാക്കി. ഈ സീസണില്‍ സ്റ്ററിഡ്ജ് 12 മത്സരങ്ങളില്‍ ലിവര്‍പൂളിന് കളിച്ചിട്ടുണ്ട്.

നിര്‍ണായക മത്സരങ്ങളിലേതുള്‍പ്പെടെ നാലു ഗോളുകളും നേടിയ താരം മിന്നുന്ന ഫോമിലാണ്. ഇപിഎല്ലില്‍ രണ്ടാംസ്ഥാനത്തുള്ള ലിവര്‍പൂള്‍ ഇക്കുറി കിരീടം നേടുമെന്ന പ്രതീക്ഷയിലാണ്. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ രണ്ടുപോയന്റുമാത്രം അകലെയുള്ള ലിവര്‍പൂളിന് ശനിയാഴ്ച വാറ്റ്‌ഫോഡുമായാണ് മത്സരം. ചാമ്പ്യന്‍സ് ലീഗില്‍ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനോട് 2 ഗോളിന് തോറ്റ ലിവര്‍പൂള്‍ ഇക്കുറി ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ കടുത്ത പോരാട്ടത്തിലാണ്.