Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഭാഗ്യം തുണച്ച് ലിവര്‍പൂള്‍, സിറ്റിയെ തകര്‍ത്ത് മുന്നോട്ട്; യുണൈറ്റഡിനും ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ലിവര്‍പൂളിന് ജയം. ലിവര്‍പൂളിന്റെ മൈതാനത്ത് നടന്ന മത്സരത്തില്‍ 3-1നാണ് ടീം ജയിച്ചുകയറിയത്. ഭാഗ്യം ലിവര്‍പൂളിനൊപ്പമായപ്പോള്‍ മികച്ച കളി കെട്ടഴിച്ചിട്ടും സിറ്റിക്ക് മുന്നേറാനായില്ല. ഇതോടെ പ്രീമിയര്‍ ലീഗില്‍ മറ്റു ടീമുകളേക്കാള്‍ 8 പോയന്റ് ലീഡ് നേടാന്‍ ലിവര്‍പൂളിന് കഴിഞ്ഞു. 12 കളികളില്‍നിന്നും ലിവര്‍പൂളിന് 34 പോയന്റുള്ളപ്പോള്‍ 26 പോയന്റുവീതമുള്ള ലെസ്റ്റര്‍ സിറ്റിയും ചെല്‍സിയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. 25 പോയന്റുമായി സിറ്റി നാലാം സ്ഥാനത്താണ്.

പ്രത്യാക്രമണങ്ങളില്‍ ശ്രദ്ധചെലുത്തിയാണ് ലിവര്‍പൂള്‍ ജയം പിടിച്ചെടുത്തത്. മത്സരം തുടങ്ങി 6-ാം മിനിറ്റില്‍തന്നെ ഫാബിന്യോയിലൂടെ ആതിഥേയര്‍ ലീഡെടുത്തതിരുന്നു. 13-ാം മിനിറ്റില്‍ മുഹമ്മദ് സലയിലൂടെ രണ്ടാം ഗോള്‍ കൂടി നേടിയതോടെ സിറ്റി കടുത്ത സമ്മദ്ദത്തിലായി. തുടരെ ആക്രണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും സിറ്റിക്ക് ഗോള്‍ തിരിച്ചടിക്കാനായില്ല. 51-ാം മിനിറ്റില്‍ സാദിയോ മാനെ മൂന്നാംഗോള്‍കൂടി നേടിയതോടെ ലിവര്‍പൂള്‍ ജയം ഉറപ്പിച്ചു. 78-ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയാണ് സിറ്റിയുടെ ആശ്വാസഗോള്‍ കണ്ടെത്തിയത്.

manchestercityvsliverpool

പെനാല്‍റ്റി ബോക്‌സില്‍വെച്ച് അലെക്‌സാണ്ടര്‍ അര്‍ണോള്‍ഡിന്റെ കൈയ്യില്‍ രണ്ടുതവണ പന്ത് തട്ടിയിട്ടും സിറ്റിക്ക് അര്‍ഹിച്ച പെനാല്‍റ്റി റഫറി നല്‍കിയില്ല. ഇതിനിടെ സിറ്റിയുടെ ഒരു ഷോട്ട് പോസ്റ്റിലിടിച്ച് പുറത്തേക്ക് പോവുകയും ചെയ്തു. കിട്ടിയ അവസരങ്ങളെല്ലാം മുതലെടുക്കാന്‍ കഴിഞ്ഞതും ലിവര്‍പൂളിന് തുണയായി. ആന്‍ഫീല്‍ഡില്‍ തുടര്‍ച്ചയായ 13 കളികളിലാണ് ലിവര്‍പൂള്‍ ജയിക്കുന്നത്.

manchesterunitedvsbrighton

ലീഗിലെ മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ജയം കണ്ടെത്തി. ബ്രൈറ്റനെ 3-1 എന്ന നിലയിലാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. പെരേര(17) മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്(66) എന്നിവരുടെ ഗോളിനൊപ്പം ഡാവി പ്രോപ്പറുടെ(19) സെല്‍ഫ് ഗോളും യുണൈറ്റഡിന് നേട്ടമായി. ലെവിസ് ഡങ്ക്(64) ബ്രൈറ്റനുവേണ്ടി ഒരു ഗോള്‍ മടക്കി. വോള്‍വസ് ആസ്റ്റണ്‍ വില്ലയെ 2-1 എന്ന സ്‌കോറിനും തോല്‍പ്പിച്ചു.

Story first published: Monday, November 11, 2019, 9:27 [IST]
Other articles published on Nov 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+