Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലെസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ലിവര്‍പൂള്‍, ഇബ്രയുടെ ഇരട്ട ഗോള്‍ മികവില്‍ എസി മിലാനും ജയം

ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ ലെസ്റ്റര്‍ സിറ്റിക്കെതിരേ ലിവര്‍പൂളിന് സര്‍വാധിപത്യ ജയം. സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ലിവര്‍പൂള്‍ വിജയം സ്വന്തമാക്കിയത്. ജാമി വാര്‍ദിയെ മുഖ്യ സ്‌ട്രൈക്കറാക്കി ലെസ്റ്റര്‍ 3-4-2-1 ഫോര്‍മേഷനിലിറങ്ങിയപ്പോള്‍ 4-3-3 ഫോര്‍മേഷനിലാണ് ലിവര്‍പൂള്‍ ഇറങ്ങിയത്. കോവിഡ് മുക്തമാകാത്ത മുഹമ്മദ് സലാഹ് ഇല്ലാതെ ഇറങ്ങിയിട്ടും ലിവര്‍പൂളിന്റെ പോരാട്ടവീര്യത്തെ തടുത്ത് നിര്‍ത്താന്‍ ലെസ്റ്ററിനായില്ല. 21ാം മിനുട്ടില്‍ ലിവര്‍പൂള്‍ സ്‌കോര്‍ബോര്‍ഡ് തുറന്നു. ജോണി ഇവാന്‍സിന്റെ സെല്‍ഫ് ഗോളാണ് ലിവര്‍പൂളിനെ മുന്നിലെത്തിച്ചത്. 41ാം മിനുട്ടില്‍ ഡിയോഗോ ജോറ്റയിലൂടെ ലിവര്‍പൂള്‍ രണ്ടാം ഗോള്‍ നേടി. 86ാം മിനുട്ടില്‍ റോബര്‍ട്ടോ ഫിര്‍മിനോയാണ് ലിവര്‍പൂളിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്. 57 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ലിവര്‍പൂള്‍ 11നെതിരേ 24 ഗോള്‍ശ്രമമാണ് നടത്തിയത്. 20 പോയിന്റുള്ള ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്താണ്. തുല്യപോയിന്റുള്ള ടോട്ടനം ഗോള്‍ശരാശരിയില്‍ ഒന്നാം സ്ഥാനത്താണ്.

liverpool

മറ്റൊരു മത്സരത്തില്‍ ആഴ്‌സണലിനെ ലീഡ്‌സ് ഗോള്‍രഹിത സമനിലയില്‍ തളച്ചു. 51ാം മിനുട്ടില്‍ ആഴ്‌സണലിന്റെ പെപ്പെയ്ക്ക് ചുവപ്പുകാര്‍ഡ് ലഭിച്ചതോടെ 10 പേരായാണ് അവര്‍ മത്സരം പൂര്‍ത്തിയാക്കിയത്. 4-2-3-1 ഫോര്‍മേഷനില്‍ ഇറങ്ങിയ ആഴ്‌സണലിനെ 4-1-4-1 ഫോര്‍മേഷനിലാണ് ലീഡ്‌സ് നേരിട്ടത്. 13 പോയിന്റുള്ള ആഴ്‌സണല്‍ പോയിന്റ് പട്ടികയില്‍ 11ാം സ്ഥാനത്താണ്.

ഇറ്റാലിയന്‍ സീരി എയില്‍ നാപ്പോളിയെ 3-1ന് എസി മിലാന്‍ തോല്‍പ്പിച്ചു. 4-2-3-1 ഫോര്‍മേഷനില്‍ ഇറങ്ങിയ എസി മിലാനെ നാപ്പോളി അതേ ഫോര്‍മേഷനില്‍ ഇറക്കി തളയ്ക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഇരട്ട ഗോളുമായി തിളങ്ങിയ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചാണ് എസി മിലാന് ജയം സമ്മാനിച്ചത്. 20ാം മിനുട്ടില്‍ ഇബ്രാഹിമോവിച്ചിലൂടെ ആദ്യം മിലാന്‍ മുന്നിലെത്തി. 54ാം മിനുട്ടില്‍ ഇബ്രാഹിമോവിച്ച് വീണ്ടും മിലാനായി ലക്ഷ്യം കണ്ടു. 63ാം മിനുട്ടില്‍ ഡ്രൈസ് മെര്‍ട്ടനസിന്റെ ഗോളില്‍ നാപ്പോളി മടങ്ങിവരവ് സൂചന നല്‍കിയെങ്കിലും 65ാം മിനുട്ടില്‍ ബക്കയോക്ക ചുവപ്പുകാര്‍ഡ് കണ്ട് മടങ്ങിയതോടെ 10 പേരായി നാപ്പോളി ചുരുങ്ങി. അധിക സമയത്ത് ജെന്‍സ് ഹൗജാണ് മിലാന്റെ സ്‌കോര്‍ബോര്‍ഡ് പൂര്‍ത്തിയാക്കിയത്. 59 ശതമാനം പന്തടക്കത്തിലും 11നെതിരേ 16 ഗോള്‍ശ്രമത്തിലും നാപ്പോളി മുന്നിട്ട് നിന്നെങ്കിലും ലക്ഷ്യം കാണുന്നതില്‍ മിലാന്റെ മികവിനെ മറികടക്കാനായില്ല.

ലാലിഗയില്‍ വലന്‍സിയ-അലാവസ് മത്സരം 2-2 സമനിലയില്‍ പിരിഞ്ഞു. സിമോ നവാറോ, ലൂക്കാസ് പെരേസ് എന്നിവര്‍ അലാവസിനായി ലക്ഷ്യം കണ്ടപ്പോള്‍ മനു വല്ലീജോ, ഹ്യൂഗോ സാന്‍മാര്‍ട്ടിന്‍ എന്നിവരാണ് വലന്‍സിയക്കായി ലക്ഷ്യം കണ്ടത്. പട്ടികയില്‍ എട്ടാം സ്ഥാനക്കാരാണ് വലന്‍സിയ.

Story first published: Monday, November 23, 2020, 9:24 [IST]
Other articles published on Nov 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+