Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്ലബ്ബ് വിടുമോയെന്ന ഭയം;ക്ലോപിന് മുന്നില്‍ വമ്പന്‍ ഓഫറുമായി ലിവര്‍പൂള്‍

ലണ്ടന്‍: അവസാന കുറച്ച് സീസണുകളിലായി തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ലിവര്‍പൂള്‍ പുറത്തെടുക്കുന്നത്. ഇംഗ്ലീഷ് ടൂര്‍ണമെന്റിലൊതുങ്ങാതെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലും കരുത്തുകാട്ടുന്ന ലിവര്‍പൂളിന്റെ വിജയക്കുതിപ്പിന് ചുക്കാന്‍ പിടിക്കുന്നത് യര്‍ഗന്‍ ക്ലോപെന്ന പരിശീലകനാണ്. 2015ല്‍ ക്ലോപ് ലിവര്‍പൂളിന്റെ പരിശീലകനായതുമുതല്‍ ക്ലബ്ബിന് ഉയര്‍ച്ച മാത്രമാണ് ഉണ്ടായിട്ടുള്ളത്. അവസാന സീസണില്‍ ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗ് കിരീടവും പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനവും നേടിക്കൊടുത്തതിന് പിന്നാലെ ക്ലോപിന്റെ മൂല്യവും ഉയര്‍ന്നു.

klopp

ക്ലോപിനെ ലക്ഷ്യമിട്ട് പല പ്രമുഖരും കളത്തിലിറങ്ങിയതോടെ അദ്ദേഹവുമായി ദീര്‍ഘകാല കരാര്‍ പുതുക്കാനുള്ള തയ്യാറെടുപ്പിലാണ് ലിവര്‍പൂള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആറ് വര്‍ഷത്തെ കരാര്‍ ക്ലോപുമായി ഉണ്ടാക്കാനാണ് ലിവര്‍പൂള്‍ മാനേജ്‌മെന്റിന്റെ ശ്രമം.ഇതുമായി ബന്ധപ്പെട്ട ക്ലോപുമായി ചര്‍ച്ചനടത്തിയെന്നാണ് വിവരം. 10 ദശലക്ഷം യൂറോ പ്രതിഫലം ഉയര്‍ത്താമെന്നും ലിവര്‍പൂള്‍ മാനേജ്‌മെന്റ് വാഗ്ദാനം നല്‍കിയതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.52കാരനായ ക്ലോപ് ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് ലിവര്‍പൂളിലെത്തിയത്.

ബൊറൂസിയക്കൊപ്പം രണ്ട് ബുണ്ടസ്ലീഗ കിരീടവുംരണ്ട് സൂപ്പര്‍ കോപ്പയും സ്വന്തമാക്കിയ അദ്ദേഹം ഒരു തവണ ക്ലബ്ബിനെ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലും കളിപ്പിച്ചു. പുതിയ സീസണിന് മുന്നോടിയായി വലിയ താരങ്ങളെയൊന്നും ലിവര്‍പൂള്‍ ടീമിലെത്തിച്ചിട്ടില്ല.നിലവിലെ താരങ്ങളെ നിലനിര്‍ത്തി ഒത്തുരമയുള്ള ടീമുമായി പുതിയ സീസണില്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ലിവര്‍പൂള്‍.ബാഴ്‌സലോണയിലേക്ക് കൂടുമാറിയ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ഫിലിപ്പ് കുട്ടീഞ്ഞോ ലിവര്‍പൂളില്‍ തിരിച്ചുവരുന്നതായി റിപ്പോര്‍ട്ടുണ്ട്.

Story first published: Sunday, July 7, 2019, 17:17 [IST]
Other articles published on Jul 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+