For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

എംബാപ്പെയെ ലക്ഷ്യമിട്ട് ലിവര്‍പൂള്‍, പകരം നല്‍കുക സൂപ്പര്‍ താരത്തെ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തന്‍മാരുടെ നിരയായ ലിവര്‍പൂള്‍ സൂപ്പര്‍ താരത്തെ ടീമിലെത്തിക്കാനൊരുങ്ങുന്നു. പിഎസ്ജിയുടെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കെയ്‌ലിയന്‍ എംബാപ്പയെ സ്വന്തമാക്കാന്‍ ലിവര്‍പൂള്‍ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ട് ഡെയ്‌ലി മെയ്ല്‍, ഗോള്‍ തുടങ്ങിയ പ്രമുഖ കായിക വെബ്‌സൈറ്റുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പിഎസ്ജിയുടെ നെടുന്തൂണായ എംബാപ്പെയ്ക്ക് പകരം സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനെയെ കൈമാറാനാണ് ലിവര്‍പൂള്‍ പദ്ധതിയിടുന്നതെന്നാണ് വിവരം. കൊറോണ വൈറസിന്റെ വ്യാപനം കുറഞ്ഞ് കളിക്കളം വീണ്ടും സജീവമാകുന്നതിന് പിന്നാലെ ഇത്തരമൊരു നിര്‍ണ്ണായക നീക്കം ലിവര്‍പൂള്‍ നടത്തുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

എന്നാല്‍ പിഎസ്ജി ഇതിനോട് പ്രതികരിച്ചിട്ടില്ല. നെയ്മര്‍ കൂടുമാറാന്‍ സാധ്യത കൂടുതലുള്ള സാഹചര്യത്തില്‍ ഇത്തരമൊരു കൈമാറ്റത്തിന് പിഎസ്ജി തയ്യാറാകുമോയെന്ന് കണ്ടറിയണം. കൂടാതെ ബാഴ്‌സലോണയ്ക്ക് കൈമാറിയ ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ ഫിലിപ്പ് കുട്ടീഞ്ഞോയെ ടീമില്‍ തിരിച്ചെത്തിക്കാനും ലിവര്‍പൂള്‍ ശ്രമിക്കുന്നുണ്ട്. ലിവര്‍പൂളിനൊപ്പം തിളങ്ങിയെങ്കിലും സ്പാനിഷ് ക്ലബ്ബിനൊപ്പം മികവുകാട്ടാന്‍ കുട്ടീഞ്ഞോയ്ക്കായില്ല. നിലവില്‍ ബയേണ്‍ മ്യൂണിക്കിനുവേണ്ടിയാണ് കുട്ടീഞ്ഞോ കളിക്കുന്നത്. മാനെയെ ലിവര്‍പൂള്‍ കൈമാറാന്‍ തയ്യാറെടുക്കുമ്പോള്‍ വാങ്ങാന്‍ ബാഴ്‌സലോണയ്ക്കും താല്‍പര്യമുണ്ട്. ഇതിനായി ക്ലബ്ബിന്റെ വൃത്തങ്ങള്‍ ശ്രമം നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകളും സജീവമാണ്.

kylianmbappe

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസ് വിടുന്നതായുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ക്ലബ്ബിനൊപ്പം കുറച്ചുവര്‍ഷം കൂടി തുടരാന്‍ റൊണാള്‍ഡോയ്ക്ക് താല്‍പര്യമുണ്ടെന്നുമാണ് വിവരം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയുടെ കൂടുമാറ്റ അഭ്യൂഹവും ശക്തമാണ്. പോഗ്ബയെ ടീമിലെത്തിക്കാന്‍ റയല്‍ മാഡ്രിഡ് ഏറെ നാളായി ശ്രമിക്കുകയാണ്. എന്നാല്‍ തന്റെ മുന്‍ ക്ലബ്ബായ യുവന്റസിലേക്ക് മാറാനാണ് പോഗ്ബയ്ക്ക് താല്‍പര്യമെന്നാണ് വിവരം. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളായി ടീമിന് പുറത്താണ് പോഗ്ബ. അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് ബാഴ്‌സലോണ സ്വന്തമാക്കിയ അന്റോണിയോ ഗ്രിസ്മാന് പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താനായിട്ടില്ല. അതിനാല്‍ താരത്തെ ഇന്റര്‍മിലാന് കൈമാറാന്‍ ബാഴ്‌സ തയ്യാറെടുക്കുന്നതായും വാര്‍ത്തകളുണ്ട്. ജര്‍മന്‍ ഗോളി മാനുവല്‍ ന്യൂയറെ ബയേണ്‍ മ്യൂണിക്ക് ഒഴിവാക്കില്ലെന്നും താരവുമായി കരാര്‍ പുതുക്കാന്‍ ബയേണ്‍ തയ്യാറെടുക്കുകയുമാണെന്നാണ് കിക്കറിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കൊറോണ വൈറസ് വ്യാപിച്ചതോടെ ഫുട്‌ബോള്‍ ക്ലബ്ബുകളെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. ലീഗുകളെല്ലാം പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ട സാഹചര്യം ഉണ്ടായതോടെ താരങ്ങളുടെ പ്രതിഫലവും ക്ലബ്ബുകള്‍ കുറച്ചിട്ടുണ്ട്. ഇത്തവണത്തെ ലീഗ് മത്സരങ്ങള്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണുള്ളത്. സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയാണ് കൊറോണ പടര്‍ന്നുപിടിച്ചത്. ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍ ഏറെക്കുറെ കിരീടം ഉറപ്പിച്ചിരിക്കവെയാണ് രോഗം വ്യാപിച്ചത്. നിലവിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ലിവര്‍പൂള്‍ ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായിരുന്നു.

Story first published: Wednesday, April 15, 2020, 15:05 [IST]
Other articles published on Apr 15, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+