Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാംപ്യന്‍സ് ലീഗ്: ഫൈനല്‍ മോഹിച്ച് ലിവര്‍പൂള്‍; മറ്റൊരു അട്ടിമറി പ്രതീക്ഷിച്ച് റോമ

റോം: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിന്റെ എതിരാളികളെ ഇന്നറിയാം. അനായാസ ഫൈനല്‍ ലക്ഷ്യമിട്ട് മുന്‍ ജേതാക്കളായ ലിവര്‍പൂളും അട്ടിമറി പ്രതീക്ഷിച്ച് റോമയും തമ്മിലാണ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കൊമ്പുകോര്‍ക്കുന്നത്. ലിവര്‍പൂളും റോമയും തമ്മിലുള്ള സെമിഫൈനലിലെ രണ്ടാംപാദ പോരാട്ടമാണ് ഇന്ന് അരങ്ങേറുന്നത്. നേരത്തെ, ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന ഒന്നാംപാദ സെമി ഫൈനലില്‍ 5-2ന് റോമ പരാജയപ്പെട്ടിരുന്നു. റോമയുടെ തട്ടകത്തില്‍ നടക്കുന്ന രണ്ടാംപാദത്തില്‍ മൂന്ന് ഗോള്‍ മാര്‍ജിനില്‍ തോല്‍ക്കാതിരുന്നാല്‍ തന്നെ ഇംഗ്ലീഷ് ഗ്ലാമര്‍ ക്ലബ്ബായ ലിവര്‍പൂളിന് ഫൈനലിലേക്ക് മുന്നേറാനാവൂം.

പക്ഷേ, ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഫുട്‌ബോളിലെ അതികായന്‍ ക്ലബ്ബുകളിലൊന്നായ ബാഴ്‌സലോണയെ ഞെട്ടിച്ചതിന്റെ തുടര്‍ച്ച സ്വപ്‌നം കണ്ടിറങ്ങുന്ന റോമയില്‍ നിന്ന് കനത്ത വെല്ലുവിളി ലിവര്‍പൂളിന് നേരിടേണ്ടിവന്നേക്കാം. അങ്ങനെയൊരു അട്ടിമറി നടന്നാല്‍ 1984നു ശേഷം റോമയ്ക്ക് ചരിത്രത്തിലെ തങ്ങളുടെ രണ്ടാം ചാംപ്യന്‍സ് ലീഗ് ഫൈനലിന് യോഗ്യത നേടാനാവും. ക്വാര്‍ട്ടറില്‍ ഒന്നാംപാദത്തില്‍ റോമയ്‌ക്കെതിരേ 1-4ന്റെ ആധിപത്യം നേടാന്‍ ബാഴ്‌സലോണയ്ക്കായിരുന്നു. എന്നാല്‍, സ്പാനിഷ് അതികായന്‍മാരെയും ഫുട്‌ബോള്‍ ലോകത്തെയും ഞെട്ടിച്ച് ഹോംഗ്രൗണ്ടില്‍ റോമ 3-0ന് ബാഴ്‌സലോണയെ മലര്‍ത്തിയടിക്കുകയായിരുന്നു. എവേ ഗോളിന്റെ പിന്‍ബലത്തില്‍ ഇറ്റാലിയന്‍ ഗ്ലാമര്‍ ടീം കൂടിയായ റോമ സെമി ഫൈനലിലേക്കും മുന്നേറി.

liverpoolteam

ആന്‍ഫീല്‍ഡില്‍ അവസാന 10 മിനിറ്റിലെ തുടര്‍ച്ചയാണ് ഹോംഗ്രൗണ്ടില്‍ റോമ ഇന്ന് ലക്ഷ്യംവയ്ക്കുന്നത്. ഒരുഘട്ടത്തില്‍ പുത്തന്‍ താരോദയം മുഹമ്മദ് സലായുടെയും റോബര്‍ട്ടോ ഫിര്‍മിനോയുടെയും ഇരട്ട ഗോളിന്റെ പിന്‍ബലത്തില്‍ ഒന്നാംപാദ സെമിയിലെ 80 മിനിറ്റുവരെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് മുന്നിലായിരുന്നു ലിവര്‍പൂള്‍. എന്നാല്‍, അവസാന 10 മിനിറ്റില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച് രണ്ടാംപാദത്തിലേക്ക് റോമ പ്രതീക്ഷയ്ക്ക് ജീവന്‍ നല്‍കുകയായിരുന്നു. ഈജിപ്ഷ്യന്‍ ഗോളടിവീന്‍ സലായുടെ ഫോമിലേറി 2007നു ശേഷമുള്ള ആദ്യ ചാംപ്യന്‍സ് ലീഗ് ഫൈനലാണ് അഞ്ച് തവണ ചാംപ്യന്‍മാരായ ലിവര്‍പൂള്‍ ലക്ഷ്യംവയ്ക്കുന്നത്.

Story first published: Wednesday, May 2, 2018, 12:23 [IST]
Other articles published on May 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+