ടോട്ടനത്തിന് നാടകീയ സമനില... ബാഴ്‌സലോണ കഷ്ടിച്ചു രക്ഷപ്പെട്ടു, ഏഴടിച്ച് യുവന്റസ്
ലണ്ടന്‍/ മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ സൂപ്പര്‍ സണ്‍ഡേയിലെ ത്രില്ലറില്‍ ലിവര്‍പൂളും ടോട്ടനം ഹോട്‌സ്പറും സമനിലയില്‍ പിരിഞ്ഞു. ലിവര്‍പൂളിന്റെ മൈതാനമായ ആന്‍ഫീല്‍ഡില്‍ നടന്ന മല്‍സരത്തില്‍ ഇരുടീമും രണ്ടു ഗോള്‍ വീതം നേടി പോയിന്റ് പങ്കിടുകയായിരുന്നു.
സ്പാനിഷ് ലീഗില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ബാഴ്‌സലോണ സീസണിലെ ആദ്യ തോല്‍വിയില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു. എസ്പാന്യോളുമായി ബാഴ്‌സ 1-1നു സമനിലയില്‍ പിരിയുകയായിരുന്നു. ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ യുവന്റസ് ഹോംഗ്രൗണ്ടില്‍ ഗോള്‍മഴ പെയ്യിച്ചു. സസ്സുവോലോയെ ഏകപക്ഷീയമായ ഏഴു ഗോളുകള്‍ക്കാണ് യുവന്റസ് മുക്കിയത്.

90ാം മിനറ്റില്‍ രണ്ടു ഗോള്‍
ടോട്ടനത്തിനെതിരേ ഇഞ്ചുറിടൈമില്‍ നേടിയ ഗോളില്‍ ലിവര്‍പൂള്‍ 2-1ന്റെ വിജയമുറപ്പിച്ചതായിരുന്നു. എന്നാല്‍ ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റിലെ സമനില ലിവര്‍പൂളിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഹാരി കെയ്‌നിന്റെ ഗോളാണ് മല്‍സത്തില്‍ ടോട്ടനത്തിന് നാടകീയ സമനില സമ്മാനിച്ചത്. ലിവര്‍പൂളിന്റെ രണ്ടു ഗോളും നേടിയത് സൂപ്പര്‍ താരം മുഹമ്മദ് സലായായിരുന്നു.
മൂന്നാം മിനിറ്റില്‍ തന്നെ സലാ ലിവര്‍പൂളിനെ മുന്നിലെത്തിച്ചിരുന്നു. 80ാം മിനിറ്റില്‍ വിക്ടര്‍ വന്യാമയിലൂടെ ടോട്ടം സമനില കണ്ടെത്തുകയായിരുന്നു. 87ാം മിനിറ്റില്‍ ലിവര്‍പൂളിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചെങ്കിലും കെയ്‌നനിന്റം കിക്ക് ഗോളി വിഫലമാക്കി.

ഹാവൂ... ബാഴ്‌സ തടിതപ്പി
സ്പാനിഷ് ലീഗില്‍ അപരാജിത കുതിപ്പ് നടത്തുന്ന ബാഴ്‌സയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് എസ്പാന്യോളില്‍ നിന്നും നേരിട്ടത്. 66ാം മിനിറ്റില്‍ ബാഴ്‌സയെ ഞെട്ടിച്ച് ജെറാര്‍ഡ് മൊറേനോ എസ്പാന്യോളിന് ലീഡ് സമ്മാനിച്ചിരുന്നു. മല്‍സരത്തില്‍ എസ്പാന്യോള്‍ 1-0ന്റെ അട്ടിമറി ജയത്തിലേക്കു നീങ്ങുന്നതിനിടെയാണ് 82ാം മിനിറ്റില്‍ ജെറാര്‍ഡ് പിക്വെയിലൂടെ ബാഴ്‌സ സമനില പിടിച്ചെടുത്തത്. ലീഗിലെ മറ്റൊരു പ്രധാന മല്‍സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് 1-0ന് വലന്‍സിയയെ തോല്‍പ്പിച്ചു.

ഇറ്റലിയില്‍ ഹിഗ്വയ്ന്‍ ട്രിക്ക്
ഇറ്റാലിയന്‍ ലീഗില്‍ സസുവോലോയ്‌ക്കെതിരേ വമ്പന്‍ ജയമാണ് യുവന്റസ് ആഘോഷിച്ചത്. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ഗോണ്‍സാലോ ഹിഗ്വയ്‌നിന്റെ ഹാട്രിക്കിന്റെ മികവിലാണ് യുവന്റസ് എതിരാളികളെ മുക്കിയത്. ടീമിന്റെ അവസാന മൂന്നു ഗോളും ഹിഗ്വയ്‌നിന്റെ വകയായിരുന്നു. സമി ഖെദീറ ഇരട്ടഗോള്‍ നേടിയപ്പോള്‍ അലെക്‌സ് സാന്‍ഡ്രോ, മിറാലെം പ്യാനിക്ക് എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. ലീഗിലെ മറ്റു പ്രധാന മല്‍സരങ്ങളില്‍ നാപ്പോളി 2-0ന് ബെനെവെന്റോയെയും എഎസ് റോമ 1-0ന് വെറോണയെയും തോല്‍പ്പിച്ചു. എസി മിലാന്‍ ഉഡിനെസുമായി 1-1ന്റെ സമനില വഴങ്ങുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications