വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലിവര്‍പൂളിന് കനത്ത തിരിച്ചടി; സൂപ്പര്‍താരം പുതിയ സീസണ്‍ മുഴവന്‍ പുറത്ത്

ലണ്ടന്‍: കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ലിവര്‍പൂളിന് പുതിയ സീസണ്‍ തുടങ്ങും മുന്‍പ് കനത്ത തിരിച്ചടി. ടീമിന്റെ കുതിപ്പിന് നിര്‍ണായക പങ്കുവഹിച്ച അലക്‌സ് ഓക്‌സലാഡ് ചേംബര്‍ലൈന്‍ ഒരു വര്‍ഷം മുഴുവന്‍ പരിക്ക് മൂലംകളിക്കാന്‍ കഴിയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

alexoxlade

കാല്‍മുട്ടിന് പരിക്കേറ്റ താരത്തിന് നീണ്ടനാളത്തെ വിശ്രമത്തിനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ റോമയ്‌ക്കെതിരായ മത്സരത്തിനിടെയായിരുന്നു ഇരുപത്തിനാലുകാരന് പരിക്കേറ്റത്. ഇതിനുശേഷം കാല്‍മുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു.

എത്രകാലം ചേംബര്‍ലൈന്‍ പുറത്തിരിക്കേണ്ടിവരുമെന്നത് സംബന്ധിച്ച് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. താരത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് ഇക്കാര്യം ലിവര്‍പൂള്‍ അധികൃതര്‍ പുറത്തുവിടാത്തത്. എന്നാല്‍, കഴിഞ്ഞസീസണില്‍ ആഴ്‌സണലില്‍ നിന്നും ലിവര്‍പൂളിലെത്തി തകര്‍പ്പന്‍ പ്രകടനം നടത്തിയ താരത്തിന് 2018-19 സീസണ്‍ മുഴുവന്‍ നഷ്ടമാകുമെന്നാണ് സൂചന.

ലോകകപ്പില്‍ ഇംഗ്ലണ്ടിനുവേണ്ടി കളിക്കേണ്ടിയിരുന്ന താരമായിരുന്നു ചേംബര്‍ലൈന്‍. എന്നാല്‍ കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനൊപ്പം ലോകകപ്പും യുവതാരത്തിന് കരിയറിലെ വലിയ നഷ്ടങ്ങളായി. ചേബര്‍ലൈനിന്റെ അഭാവം മുന്നില്‍ക്കണ്ട് സ്വിറ്റ്‌സര്‍ലന്‍ഡ് താരം ഷെര്‍ദാര്‍ ഷാഖിരി ഉള്‍പ്പെടെ മുന്നു കളിക്കാരുമായി ലിവര്‍പൂള്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്.

Story first published: Thursday, July 19, 2018, 14:10 [IST]
Other articles published on Jul 19, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X