വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലിവര്‍പൂള്‍ തകര്‍പ്പന്‍ ഫോമില്‍, ഇബ്രാ ഗോളടിച്ചതിന്റെ ആശ്വാസത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌

ലിവര്‍പൂളിനെ തടയുക എളുപ്പമല്ല, ഗോളിന്റെ ആറാട്ടാണ് ആന്‍ഫീല്‍ഡില്‍

By കാശ്വിന്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മിന്നുന്ന ജയവുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്തു. വാട്‌ഫോര്‍ഡിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് തരിപ്പണമാക്കിയാണ് ലിവര്‍പൂളിന്റെ കുതിപ്പ്. സദിയോ മാനെ (27, 60), ഫിലിപ്പെ കുട്ടിന്യോ (30), കാന്‍ (43), റോബര്‍ട്ടോ ഫിര്‍മിനോ (57), വിനാല്‍ഡും (90) എന്നിവരാണ് ആന്‍ഫീല്‍ഡ് ക്ലബ്ബിനായി സ്‌കോര്‍ ചെയ്തത്.

11 മത്സരങ്ങളില്‍ നിന്ന് 26 പോയിന്റുമായാണ് ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. രണ്ടാം സ്ഥാനത്തുള്ള ചെല്‍സിക്ക് 25 പോയിന്റാണുള്ളത്. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് എവര്‍ട്ടനെ കീഴടക്കി ചെല്‍സി നേരത്തെ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ ഒരു ദിവസം പോലും കാത്തുനില്‍ക്കാതെ ലിവര്‍പൂള്‍ ഒന്നാംസ്ഥാനത്തേക്ക് കുതിച്ചെത്തി.

liverpool

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 3-1ന് സ്വാന്‍സി സിറ്റിയെ തോല്‍പ്പിച്ചു. ആഴ്‌സണലിനെ ടോട്ടനം ഹോട്‌സ്പര്‍ 1-1ന് സമനിലയില്‍ കുരുക്കി. മാഞ്ചസ്റ്റര്‍ സിറ്റി- മിഡില്‍സ്ബറോ മത്സരവും സമനിലയില്‍ അവസാനിച്ചു.

മാഞ്ചസ്റ്ററിനായി ഇബ്രാഹിമോവിച് രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ പോഗ്ബയും സ്‌കോര്‍ ചെയ്തു. ആഴ്‌സണല്‍ സെല്‍ഫ് ഗോളില്‍ ആദ്യ പകുതിയില്‍ മുന്നിലെത്തിയ കളിയില്‍ ടോട്ടനം ഹോസ്പര്‍ ഹാരി കാനിന്റെ ഗോളില്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സമനിലയെടുത്തു.

ഗോള്‍ നില

ആഴ്‌സണല്‍ 1-1 ടോട്ടനം ഹോസ്പര്‍

ഹള്‍ 2-1 സതംപ്ടണ്‍

ലിവര്‍പൂള്‍ 6-1 വാട്‌ഫോഡ്

സ്വാന്‍സി 1-3 മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

ലെസ്റ്റര്‍ സിറ്റി 1-2 വെസ്റ്റ്‌ബ്രോം

Story first published: Monday, November 7, 2016, 17:45 [IST]
Other articles published on Nov 7, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X