Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്ത്, ആഴ്‌സണല്‍, ടോട്ടനം സമനിലക്കുരുക്കില്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ സമനിലയില്‍ കുരുങ്ങിയപ്പോള്‍ ലിവര്‍പൂള്‍ ജയിച്ച് കയറി, ലീഗ്‌ടേബിളില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആഴ്‌സണല്‍ ഹോം മാച്ചില്‍ മിഡില്‍സ്ബറോയോട് ഗോള്‍രഹിതമായി പിരിഞ്ഞപ്പോള്‍ ലിവര്‍പൂള്‍ ഹോംഗ്രൗണ്ടില്‍ വെസ്റ്റ് ബ്രോമിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി. ഇരുപതാം മിനുട്ടില്‍ സാദിയോ മാനെയും മുപ്പത്തഞ്ചാം മിനുട്ടില്‍ കൂട്ടീഞ്ഞോയും ലിവര്‍പൂളിനായി ലക്ഷ്യം കണ്ടു. എണ്‍പത്തൊന്നാം മിനുട്ടില്‍ മക്ഓലി വെസ്റ്റ് ബ്രോമിന്റെ മറുപടി ഗോള്‍ കണ്ടെത്തി.

ഈ ഗോള്‍ വഴങ്ങിയതാണ് ലീഗ് ടേബിളില്‍ ലിവര്‍പൂളിന് ഒന്നാം സ്ഥാനം നിഷേധിച്ചത്. ആഴ്‌സണലിനും ലിവര്‍പൂളിനും ഇരുപത് പോയിന്റ് വീതം. ഒമ്പത് മത്സരങ്ങളില്‍ ആറ് ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമാണ് രണ്ട് ടീമിനും. എന്നാല്‍, ഗോള്‍ ശരാശരിയില്‍ ആഴ്‌സണല്‍ ഒരു ഗോളിന് ലിവര്‍പൂളിനെ പിന്തള്ളി ഒന്നാം സ്ഥാനം നിലനിര്‍ത്തി.

liverpool

ഹോംഗ്രൗണ്ടില്‍ തുടരെ പന്ത്രണ്ടാം മത്സരമാണ് ലിവര്‍പൂള്‍ തോല്‍വിയറിയാതെ മുന്നേറിയത്. 2014 ഏപ്രിലില്‍ തുടരെ പതിനാല് അപരാജിത കുതിപ്പ് നടത്തിയതിന് ശേഷം ലിവര്‍പൂളിന്റെ മികച്ച ഹോംഗ്രൗണ്ട് പ്രകടനം ഈ സീസണിലാണുണ്ടായത്.

വെസ്റ്റ് ബ്രോമിനെതിരെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ലിവര്‍പൂളിന്റെ ഗോള്‍സ്‌കോറര്‍ ഫിലിപ്കൂട്ടീഞ്ഞോയാണ്. ഗോളിലേക്ക് ആറ്തവണയാണ് കുട്ടീഞ്ഞോ ഷോട്ട് ഉതിര്‍ത്തത്. മൂന്ന് അവസരങ്ങളൊരുക്കിയും ബ്രസീലിയന്‍ താരം ശ്രദ്ധിക്കപ്പെട്ടു.

പ്രീമിയര്‍ ലീഗ് റിസള്‍ട്ടുകള്‍

ബൗണ്‍മൗത്ത് 0-0 ടോട്ടനം

ആഴ്‌സണല്‍ 0-0

ബണ്‍ലി 2-1 എവര്‍ട്ടന്‍

ഹള്‍ 0 - 2 സ്റ്റോക്ക്

ലെസ്റ്റര്‍ സിറ്റി 3-1 ക്രിസ്റ്റല്‍പാലസ്

സ്വാന്‍സി 0-0 വാട്‌ഫോഡ്

വെസ്റ്റ്ഹാം 1-0 സണ്ടര്‍ലാന്‍ഡ്

ലിവര്‍പൂള്‍ 2 - 1 വെസ്റ്റ്‌ബ്രോം

Story first published: Sunday, October 23, 2016, 10:16 [IST]
Other articles published on Oct 23, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+