Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിന് കരുത്തുകൂടുന്നു.. പരിക്കുമാറി രണ്ട് താരങ്ങൾ തിരിച്ചെത്തി

ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ റോമയെ നേരിടിന്ന ലിവർപൂളിന് ഉത്തേജകമായി പരിക്കുമറിയ രണ്ട് താരങ്ങൾ കൂടി ടീമിനൊപ്പം ചേർന്നു.ഇതോടെ അടുത്താഴ്‌ച്ച നടക്കുന്ന ആദ്യപാദ സെമിഫൈനലിൽ ലിവർപൂളിന് ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങാം.ഈ സീസണിൽ ടീമിനുവേണ്ടി മികച്ച പ്രകടനം കാഴ്ച്ചവച്ച പ്രതിരോധനിര താരങ്ങളായ ഡീജൻ ലോവരെൻ,ജോ ഗോമസ് എന്നിവരാണ് പരിക്കുമറി ടീമിനൊപ്പം ചേർന്നത്.

ബോൺമൗതുമായുള്ള മത്സരത്തിനിടെ പേശി വലിവുമൂലം ലോവരെൻ കളംവിട്ടിരുന്നു.ലിവർപൂളിന്റെ സെന്റർ ബാക്ക് പൊസിഷനിലെ നെടുതൂണായിരുന്നു ഈ ഇരുപത്തിയെട്ടുകാരൻ. ലോവരെൻ തിരികെയെത്തുന്നതോടെ ലിവർപൂളിന് ആക്രമണത്തിൽ കൂടുതൽ ശ്രദ്ധാകേന്ദ്രികരിക്കാൻ സാധിക്കും.2014 സതാംപ്റ്റനുവേണ്ടിയുള്ള തകർപ്പൻ പ്രകടനമാണ് താരത്തെ ലിവർപൂളിലേക്കെത്തിച്ചത്.ലിവർപൂളിനായി ഇതുവരെ 106 മത്സരങ്ങൾ കളിച്ചിട്ടുണ്ട് ഈ ക്രൊയേഷ്യൻ താരം.ദേശിയ ടീമിനായി 37 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും നേടിട്ടുണ്ട്.

dejanlovren

അതുപോലെ ഏകദേശം രണ്ടുമാസത്തെ വിശ്രമം കഴിഞ്ഞാണ് ഇംഗ്ളണ്ട് താരം ജോ ഗോമസ് തിരിച്ചെത്തുന്നത്.ഗോമസിന്റെ തിരിച്ചുവരവ് ലിവർപൂൾ പ്രധിരോധനിരയ്ക്ക് ഉണർവേകുമെന്നതിൽ സംശയംവേണ്ട.ഗോമസും 2014 ലാണ് ലിവർപൂളിലെത്തുന്നത്.ചാർലറ്റോൺ അത്ലെറ്റിക്കിനുവേണ്ടിയുള്ള മികച്ച പ്രകടനമാണ് താരത്തെ ആൻഫീൽഡിലേക്കെത്തിച്ചത്.മിക്കപ്പോഴുമുള്ള പരിക്കാണ് താരത്തെ വല്ലാതെയലട്ടുന്നത്.എന്നാൽ പരിക്കിൽ നിന്ന് മോചിതനായി എത്തുമ്പോളെല്ലാം തകർപ്പൻ പ്രകടനമാണ് ഗോമസ് നടത്തുന്നത് .

joegomez

ലിവർപൂളിനായി ഇതുവരെ 26 മത്സരങ്ങൾ കളിച്ചിട്ടുള്ള ഗോമസ് ദേശിയ ടീമിനായി മൂന്ന് മത്സരങ്ങളും കളിച്ചിട്ടുണ്ട്.ഇരുപതാം വയസ്സിൽ തന്നെ ഇത്രയും മികച്ച പ്രകടനം നടത്തുന്നതുകൊണ്ടുതന്നെയാണ് ലിവർപൂൾ താരത്തെ നിലനിർത്തിരിക്കുന്നതും.

Story first published: Wednesday, April 18, 2018, 13:12 [IST]
Other articles published on Apr 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+