For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലിവര്‍പൂളിന് സമനിലക്കെണി, മാഞ്ചസ്റ്റര്‍ സിറ്റിക്കും ബയേണ്‍ മ്യൂണിക്കിനും ജയം, പിഎസ്ജിക്ക് സമനില

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍ ജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. ബേണ്‍ലിയെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് സിറ്റി വിജയം സ്വന്തമാക്കിയത്. 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ സിറ്റി ആറാം മിനുട്ടില്‍ത്തന്നെ അക്കൗണ്ട് തുറന്നു. റിയാദ് മെഹരസാണ് ലക്ഷ്യം കണ്ടത്. 22ാം മിനുട്ടില്‍ വീണ്ടും മെഹരസ് സിറ്റിക്കായി വലകുലുക്കി. 41ാം മിനുട്ടില്‍ ബെഞ്ചമിന്‍ മെന്‍ഡി മൂന്നാം ഗോള്‍ നേടിയപ്പോള്‍ 66ാം മിനുട്ടില്‍ ഫെറാന്‍ ടോറസ് ടീമിന് നാലാം ഗോളും സമ്മാനിച്ചു.

ഹാട്രിക്ക്

69ാം മിനുട്ടില്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കിയ മെഹരസ് സിറ്റിക്ക് വേണ്ടി അഞ്ചാം ഗോള്‍ നേടി. 76ാം മിനുട്ടില്‍ സിറ്റി ഗോള്‍ നേടിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. 69 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന സിറ്റി 9നെതിരേ 19 ഗോള്‍ശ്രമം നടത്തി. 15 പോയിന്റുമായി എട്ടാം സ്ഥാനത്താണ് സിറ്റിയുള്ളത്. തരംതാഴ്ത്തല്‍ ഭീഷണി നേരിട്ട് ബേണ്‍ലി 18ാം സ്ഥാനത്തും.

ബ്രൈറ്റന്‍

നിലവിലെ ചാമ്പ്യന്മാരായ സിറ്റിയെ ബ്രൈറ്റന്‍ 1-1 സമനിലയില്‍ തളച്ചു. 4-3-3 ഫോര്‍മേഷനിലിറങ്ങിയ ലിവര്‍പൂളിനെ 3-4-2-1 ഫോര്‍മേഷനിലാണ് ബ്രൈറ്റന്‍ നേരിട്ടത്. 20ാം മിനുട്ടില്‍ ലീഡെടുക്കാനുള്ള സുവര്‍ണ്ണാവസരം ബ്രൈറ്റന്‍ നഷ്ടപ്പെടുത്തി. പെനാല്‍റ്റിയെടുത്ത നീല്‍ മൗപേയ്ക്ക് ലക്ഷ്യം കണ്ടെത്താനായില്ല. 34ാം മിനുട്ടില്‍ ലിവര്‍പൂള്‍ വലകുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡ് വിധിച്ചതോടെ ഗോള്‍നിഷേധിക്കപ്പെട്ടു. 60ാം മിനുട്ടില്‍ ഡിയോഗോ ജോറ്റ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. 84ാം മിനുട്ടില്‍ ലിവര്‍പൂളിന്റെ സാദിയോ മാനെയുടെ ഗോളും ഓഫ്‌സൈഡ് വിധിച്ചു.

പെനാല്‍റ്റി

എക്‌സ്ട്രാ ടൈമില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി പാസ്‌കല്‍ ഗ്രോസ് ബ്രൈറ്റന് സമനില സമ്മാനിക്കുകയായിരുന്നു. 60 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കാന്‍ ലിവര്‍പൂളിനായെങ്കിലും 6നെതിരേ 11 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ ബ്രൈറ്റന്‍ മുന്നിട്ട് നിന്നു. 21 പോയിന്റുമായി പട്ടികയില്‍ തലപ്പത്താണ് ലിവര്‍പൂളുള്ളത്. രണ്ടാം സ്ഥാനത്തുള്ള ടോട്ടനത്തിന് 20 പോയിന്റാണുള്ളത്. മറ്റൊരു മത്സരത്തില്‍ എവര്‍ട്ടനെ 1-0ന് ലീഡ്‌സ് അട്ടിമറിച്ചു. 79ാം മിനുട്ടില്‍ റാഫിഞ്ഞയാണ് ലീഡ്‌സിന്റെ വിജയഗോള്‍ നേടിയത്.

പിഎസ്ജി

ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് സമനിലക്കുരുക്ക്. ബോര്‍ഡിയാക്‌സാണ് പിഎസ്ജിയെ 2-2 സമനിലയില്‍ തളച്ചത്. 27ാം മിനുട്ടില്‍ നെയ്മറും (പെനാല്‍റ്റി) 28ാം മിനുട്ടില്‍ മോയിസ് കീനും പിഎസ്ജിക്കായി ലക്ഷ്യം കണ്ടപ്പോള്‍ 10ാം മിനുട്ടില്‍ തിമോത്തി പെമ്പിലിയുടെ സെല്‍ഫ് ഗോളിന്റെയും 60ാം മിനുട്ടില്‍ യാസിന്‍ അഡ്‌ലിയുടെയും ഗോളിലാണ് ബോര്‍ഡിയാക്‌സ് സമനില പിടിച്ചത്. 25 പോയിന്റുമായി പിഎസ്ജി തന്നെയാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്.

ബയേണ്‍ മ്യൂണിക്ക്

ബുണ്ടസ്ലീഗയില്‍ ബയേണ്‍ മ്യൂണിക്ക് സ്റ്റുട്ട്ഗാര്‍ട്ടിനെ 3-1ന് തോല്‍പ്പിച്ചു. 20ാം മിനുട്ടില്‍ വലകുലുക്കി കൗലീബാലി സ്റ്റു്ട്ട്ഗാര്‍ട്ടിനെ മുന്നിലെത്തിച്ചപ്പോള്‍ 38ാം മിനുട്ടില്‍ കിങ്സ്ലി കോമാന്‍ ബയേണ്‍ മ്യൂണിക്കിന് സമനില സമ്മാനിച്ചു. 45ാം മിനുട്ടില്‍ ലെവന്‍ഡോസ്‌കിയും 87ാം മിനുട്ടില്‍ ഡഗ്ലസ് കോസ്റ്റയുമാണ് ബയേണ്‍ മ്യൂണിക്കിനായി വലകുലുക്കിയത്. 22 പോയിന്റുമായി ബയേണാണ് ഗ്രൂപ്പില്‍ തലപ്പത്ത്.

ലാലിഗ

ലാലിഗയില്‍ വലന്‍സിയയെ 1-0ന് അത്‌ലറ്റികോ മാഡ്രിഡും തോല്‍പ്പിച്ചു. 79ാം മിനുട്ടില്‍ അന്റോനിയോ ലാത്തോറെ ഗ്രൂസോയുടെ സെല്‍ഫ് ഗോളാണ് അത്‌ലറ്റികോ മാഡ്രിഡിന് വിജയമൊരുക്കിയത്. 23 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അത്‌ലറ്റികോ മാഡ്രിഡ്.

Story first published: Sunday, November 29, 2020, 11:57 [IST]
Other articles published on Nov 29, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+