Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വൈകിവന്ന ഗോളില്‍ ഒന്നാമതെത്തി ലിവര്‍പൂള്‍; സിറ്റിക്ക് നെഞ്ചിടിക്കും, പ്രീമിയര്‍ ലീഗ് ആവേശത്തിലേക്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറി ലിവര്‍പൂള്‍. ന്യൂകാസില്‍ യുണൈറ്റഡിനെതിരായ മത്സരത്തില്‍ 3-2 എന്ന സ്‌കോറിനായിരുന്നു ലിവര്‍പൂളിന്റെ ജയം. ജയത്തോടെ ലീഗില്‍ 37 മത്സരങ്ങളില്‍നിന്നും ലിവര്‍പൂളിന് 94 പോയന്റായി. രണ്ടാം സ്ഥാനത്തുള്ള സിറ്റി 36 കളികളില്‍നിന്നും 92 പോയന്റാണുള്ളത്. ഇതോടെ ലെസ്റ്റര്‍ സിറ്റിയുമായി ചൊവ്വാഴ്ച നടക്കാനിരിക്കുന്ന മത്സരം സിറ്റിക്ക് നിര്‍ണായകമായി.

liverpool

സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തില്‍ ദിവോക് ഒറിഗി 86-ാം മിനിറ്റില്‍ നേടിയ ഗോളിലാണ് ലിവര്‍പൂള്‍ കടന്നുകൂടിയത്. വാന്‍ ഡിജിക്ക്(13), മുഹമ്മദ് സല(28) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. ക്രിസ്റ്റിയന്‍ അത്‌സു(20), റോണ്ടന്‍(54) എന്നിവര്‍ ന്യൂകാസിലിനായും ഗോള്‍ നേടി. ലിവര്‍പൂള്‍ സമനില വഴങ്ങിയിരുന്നെങ്കില്‍ സിറ്റി കിരീടം ഏറെക്കുറെ ഉറപ്പിക്കുമായിരുന്നു.

ലീഗില്‍ ഞനിയാഴ്ച നടന്ന മറ്റു മത്സരങ്ങളില്‍ ടോട്ടനം അപ്രതീക്ഷിത തോല്‍വി വഴങ്ങി. രണ്ട് കളിക്കാര്‍ ചുവപ്പുകാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് 9 പേരുമായാണ് ടോട്ടനം മത്സരം പൂര്‍ത്തിയാക്കിയത്. അവസരം മുതലെടുത്ത ബോണിമൗത്ത് ഒരു ഗോളിന് ടോട്ടനത്തെ അട്ടിമറിച്ചു. മറ്റു മത്സരഫങ്ങള്‍ എവര്‍ട്ടന്‍(2-0) ബേണ്‍ലി, വെസ്റ്റ്ഹാം(3-0) സതാംപ്ടണ്‍, വോള്‍വസ്(1-0)ഫുള്‍ഹാം, ക്രിസ്റ്റല്‍ പാലസ്(3-2)കാര്‍ഡിഫ് സിറ്റി.

Story first published: Sunday, May 5, 2019, 9:49 [IST]
Other articles published on May 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+