Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലീഗ് കപ്പില്‍ നിന്ന് ടോട്ടനം പുറത്ത്, ലിവര്‍പൂളും ആഴ്‌സണലും ക്വാര്‍ട്ടര്‍ ഫൈനലില്‍

ലണ്ടന്‍: ലിവര്‍പൂള്‍, ആഴ്‌സണല്‍, ന്യൂകാസില്‍ യുനൈറ്റഡ്, ഹള്‍ സിറ്റി ടീമുകള്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. ആവേശകരമായ മത്സരത്തില്‍ ലിവര്‍പൂള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ടോട്ടനം ഹോസ്പറിനെ പരാജയപ്പെടുത്തി. ആഴ്‌സണല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റെഡിംഗിനെയും ന്യൂകാസില്‍ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് പ്രെസ്റ്റനെയും കീഴടക്കി. ഹള്‍ 2-1ന് ബ്രിസ്റ്റള്‍ സിറ്റിയുടെ വെല്ലവിളി മറികടന്നു.

അമ്പത്തിനാല് ശതമാനം ബോള്‍ പൊസിഷന്‍ നിലനിര്‍ത്തിയ ടോട്ടനം ഹോസ്പറിനെ ലിവര്‍പൂള്‍ വീഴ്ത്തിയത് ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഡാനിയല്‍ സ്റ്ററിഡ്ജിന്റെ ഡബിളിലാണ്. ഒമ്പതാം മിനുട്ടിലും അറുപത്തിനാലാം മിനുട്ടിലുമാണ് സ്റ്ററിഡ്ജിന്റെ സ്‌കോറിംഗ്. എഴുപത്താറാം മിനുട്ടില്‍ ജാന്‍സന്‍ പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ മടക്കിയെങ്കിലും ലീഗ് കപ്പില്‍ നിന്നുള്ള പുറത്താകലില്‍ നിന്ന് രക്ഷപ്പെടാന്‍ ടോട്ടനമിന് സാധിച്ചില്ല. തുടരെ പത്ത് മത്സരങ്ങള്‍ അപരാജിതരായി കുതിച്ചതിന്റെ ആവേശത്തിലാണ് ലിവര്‍പൂള്‍.

danielsturridge

ശനിയാഴ്ച പ്രീമിയര്‍ ലീഗ് മത്സരത്തിനിറങ്ങിയ ടീമില്‍ പതിനൊന്ന് മാറ്റങ്ങള്‍ വരുത്തയാണ് ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ് ലീഗ് കപ്പിന് ഇറങ്ങിയത്. ഡാനിയല്‍ സ്റ്ററിഡ്ജ് ആദ്യ ഇലവനില്‍ തിരിച്ചെത്തിയതായിരുന്നു വലിയപ്രത്യേകത. പ്രീമിയര്‍ ലീഗ് മത്സരത്തില്‍ സൈഡ് ബെഞ്ചിലായിരുന്ന സ്റ്ററിഡ്ജിന്റെ എനര്‍ജി മുഴുവന്‍ ലീഗ് കപ്പില്‍ ടോട്ടനമിനെതിരെ ആദ്യ മിനുട്ട് തൊട്ട് ആന്‍ഫീല്‍ഡ് ടീം അനുഭവിച്ചറിഞ്ഞു. 23 വയസിന് താഴെയുള്ള എട്ട് കളിക്കാരുമായാണ് ടോട്ടനം ലിവര്‍പൂളിനെ നേരിട്ടത്.

ലീഗ് കപ്പ് റിസള്‍ട്ടുകള്‍

ആഴ്‌സണല്‍ 2-0 റെഡിംഗ്

ബ്രിസ്റ്റള്‍ സിറ്റി 1-2 ഹള്‍ സിറ്റി

ലിവര്‍പൂള്‍ 2-1 ടോട്ടനം ഹോസ്പര്‍

ന്യൂകാസില്‍ യുനൈറ്റഡ് 6-0 പ്രെസ്റ്റന്‍

Story first published: Wednesday, October 26, 2016, 10:13 [IST]
Other articles published on Oct 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+