Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐവറി കോസ്റ്റ് വിങറെ ടീമിലെത്തിക്കാനൊരുങ്ങി ലിവര്‍പൂള്‍

ലണ്ടന്‍: ഐവറികോസ്റ്റ് വിങര്‍ നിക്കോളാസ് പെപ്പെയെ ടീമിലെത്തിക്കാനൊരുങ്ങി ലിവര്‍പൂള്‍.നിലവില്‍ ലില്ലിക്കുവേണ്ടി കളിക്കുന്ന താരത്തിനായി ലിവര്‍പൂള്‍ മാനേജ്‌മെന്റ് തങ്ങളെ സമീപിച്ചതായി ലില്ലി മാനേജ്‌മെന്റ് സ്ഥിരീകരിച്ചു. അവസാന സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ട ലിവര്‍പൂളിന് നേരിയ വ്യത്യാസത്തിലാണ് പ്രീമിയര്‍ ലീഗ് കിരീടം നഷ്ടമായത്. വരും സീസണില്‍ രണ്ട് കിരീടവും നേടാനുറച്ച് ടീമിന്റെ കരുത്തുയര്‍ത്താനുള്ള ശ്രമത്തിലാണ് പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്. 24കാരനായ നിക്കോളാസ് 2017ലാണ് ലില്ലിയിലെത്തുന്നത്. ക്ലബ്ബിനുവേണ്ടി 74 മത്സരത്തില്‍ നിന്ന് 35 ഗോളും അദ്ദേഹം നേടിയിട്ടുണ്ട്. ഐവറി കോസ്റ്റിനുവേണ്ടി 11 മത്സരത്തില്‍ നിന്ന് നാലു ഗോളും നിക്കോളാസിന്റെ പേരിലുണ്ട്.

nicolaspepe

ടീമിലെ പ്രധാന താരങ്ങളെ നിലനിര്‍ത്തിയാണ് ലിവര്‍പൂള്‍ പുതിയ സീസണിന് തയ്യാറെടുക്കുന്നത്. മുഹമ്മദ് സലാഹ്,സാദിയോ മാനെ,റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരാണ് ടീമിന്റെ ശക്തി. പ്രതിരോധത്തില്‍ വിജില്‍ വാന്‍ ഡെക്കിന്റെ സാന്നിധ്യം ക്ലബ്ബിന് കൂടുതല്‍ കരുത്തേകുന്നു. ഗോള്‍കീപ്പര്‍ അലിസണ്‍ ബെക്കറിന്റെ സാന്നിധ്യവും ക്ലബ്ബിന്റെ ശക്തിയാണ്.ബാഴ്‌സലോണയിലേക്ക് കൂടുമാറിയ ഫിലിപ്പ് കുട്ടീഞ്ഞോയെ തിരിച്ചെത്തിക്കാന്‍ ലിവര്‍പൂള്‍ ശ്രമിക്കുന്നതായും വിവരമുണ്ട്.

ഈ സീസണിലെ കൈമാറ്റ ജാലകത്തില്‍ ലിവര്‍പൂളിന്റെ ഭാഗത്ത് നിന്ന് വലിയ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല.പഴയ ടീമിനെ നിലനിര്‍ത്തി ടീമിന്റെ ഒത്തിണക്കം ഉയര്‍ത്തി കളിപ്പിക്കുക എന്ന ക്ലോപിന്റെ തന്ത്രം ഇത്തവണയും ഫലം ചെയ്യുമെന്നാണ് ആരാധക പ്രതീക്ഷ.

Story first published: Saturday, July 6, 2019, 17:51 [IST]
Other articles published on Jul 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+