Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലിവര്‍പൂളിന് പുതിയ സ്‌പോണ്‍സര്‍; ജഴ്‌സി കിറ്റുകള്‍ നല്‍കുക നൈക്ക്

ലണ്ടന്‍: ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബ് ആയി മാറിക്കഴിഞ്ഞ ലിവര്‍പൂളിന് 2020-21 വര്‍ഷത്തേക്ക് പുതിയ സ്‌പോണ്‍സര്‍. ടീമിന്റെ കിറ്റുകള്‍ നല്‍കാനുള്ള അവകാശം നൈക്ക് ആണ് നേടിയെടുത്തത്. നിലവില്‍ അമേരിക്കന്‍ കമ്പനി ന്യൂ ബാലന്‍സ് ആണ് ലിവര്‍പൂളിന് കിറ്റുകള്‍ നല്‍കുന്നത്. 2020 മെയില്‍ കരാര്‍ അവസാനിക്കുന്നതോടെ ജൂണ്‍ 1 മുതല്‍ നൈക്ക് ലിവര്‍പൂളിന്റെ പുതിയ സ്‌പോണ്‍സര്‍മാരാകും. 80 മില്യണ്‍ പൗണ്ട് ആണ് ഈ ഇനത്തില്‍ ഓരോ വര്‍ഷവും ലിവര്‍പൂളിന് കിട്ടുക.

2015-16 സീസണ്‍ മുതല്‍ ന്യൂ ബാലന്‍സ് ആണ് ലിവര്‍പൂളിന്റെ കിറ്റ് നല്‍കുന്നത്. തങ്ങളെ തുടര്‍ന്നും സ്‌പോണ്‍സര്‍മാരാക്കണമെന്നുകാട്ടി ന്യൂ ബാലന്‍സ് ക്ലബ്ബിനെ കോടതി കയറ്റിയിരുന്നു. നൈക്കിനേക്കാള്‍ മികച്ച ഓഫര്‍ തങ്ങളുടേതാണെന്നായിരുന്നു വാദം. എന്നാല്‍ ലിവര്‍പൂളിന്റെ വാദംകൂടി കണക്കിലെടുത്ത കോടതി നൈക്കിന്റെ ഓഫര്‍ ആണ് മികച്ചതെന്ന് തീരുമാനിക്കുകയും ക്ലബ്ബിനെ കരാറിലേര്‍പ്പെടാന്‍ അനുവദിക്കുകയുമായിരുന്നു.

liverpool

നൈക്കിനെ സ്വാഗതം ചെയ്യുന്നതായി ക്ലബ്ബിന്റെ ഡയറക്ടറും ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസറുമായ ബില്ലി ഹോഗന്‍ അറിയിച്ചു. ക്ലബ്ബിന്റെ ഒന്നാംകിട പാര്‍ട്ണര്‍ ആയിരിക്കും നൈക്ക് എന്ന് പ്രതീക്ഷിക്കുന്നാതും ലോകമെങ്ങും ആരാധകരെ ഉയര്‍ത്താന്‍ നൈക്ക് ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ന്യൂ ബാലന്‍സിന്റെ സേവനത്തില്‍ അദ്ദേഹം നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. ചരിത്രത്തില്‍ ആദ്യമായി പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് കുതിക്കുന്ന ലിവര്‍പൂളുമായുള്ള കരാര്‍ തങ്ങള്‍ക്ക് നേട്ടമാകുമെന്നാണ് നൈക്കിന്റെ കണക്കുകൂട്ടല്‍. ലിവര്‍പൂളിന്റെ പുരുഷ, വനിതാ ടീമുകളുടേയും യൂത്ത് അക്കാദമിയുടേയും കിറ്റുകള്‍ നൈക്ക് വിതരണം ചെയ്യും.

ബ്രിട്ടനില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ 75 മില്യണ്‍ എന്ന റെക്കോര്‍ഡ് കരാര്‍ത്തുകയാണ് ലിവര്‍പൂള്‍ തിരുത്തിയത്. 1 ബില്യണ്‍ ലഭിക്കുന്ന ബാഴ്‌സലോണയും 88 മില്യണ്‍ ലഭിക്കുന്ന റയല്‍ മാഡ്രിഡും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ തുക ഈ ഇനത്തില്‍ ലഭിക്കുന്ന മൂന്നാമത്തെ ക്ലബ്ബ് ആയി മാറി ലിവര്‍പൂള്‍. പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് നൈക്ക് നല്‍കുന്നത് 60 മില്യണ്‍ യൂറോയാണ്.

Story first published: Tuesday, January 7, 2020, 16:57 [IST]
Other articles published on Jan 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+