Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്റ്റോക്ക് സിറ്റിയെ തകര്‍ത്ത് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്ത്, ചെല്‍സിയുടെ ഒന്നാം സ്ഥാനത്തിന് ഭീഷണിയുണ്ടോ?

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ഗംഭീര ജയം. സ്റ്റോക് സിറ്റിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തു. ആദ്യ പകുതിയില്‍ 2-1 ആയിരുന്നു സ്‌കോര്‍. ആദം ലല്ലാന (34), ഫിര്‍മിനോ (44), സ്റ്ററിഡ്ജ് (70) എന്നിവര്‍ ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തു. അമ്പത്തൊമ്പതാം മിനുട്ടില്‍ ലിവര്‍പൂള്‍ നേടിയ മൂന്നാം ഗോളിന്റെ പങ്ക് എതിര്‍ടീമിനാണ്. സെല്‍ഫ് ഗോളായിരുന്നു അത്. ഇംബുലയാണ് ഉത്തരവാദി. പന്ത്രണ്ടാം മിനുട്ടില്‍ വാള്‍ട്ടേഴ്‌സിന്റെ ഗോളില്‍ ലീഡെടുത്ത സ്‌റ്റോക്ക് ആതിഥേയരെ ഞെട്ടിച്ചു കൊണ്ടാണ് തുടങ്ങിയത്.

പതിനെട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലിവര്‍പൂള്‍ നാല്‍പത് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ആറ് പോയിന്റിന്റെ അകലത്തില്‍ ചെല്‍സി 46 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. 39 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി ലിവര്‍പൂളിന്റെ ജയത്തോടെ ലീഗില്‍ മൂന്നാം സ്ഥാനത്തേക്കിറങ്ങി. 37 പോയിന്റുള്ള ആഴ്‌സണല്‍ നാലാം സ്ഥാനത്ത്.

liv

2016 സീസണില്‍ ലിവര്‍പൂള്‍ 86 ലീഗ് ഗോളുകള്‍ നേടിക്കഴിഞ്ഞു. സ്‌റ്റോക് സിറ്റിക്കെതിരെ ഇരുപത് ഷോട്ടുകളാണ് ഗോളിലേക്ക് ലക്ഷ്യം വെച്ചത്. ഇതില്‍ ആറെണ്ണം ടാര്‍ഗറ്റിലേക്കുള്ളതായിരുന്നു. മത്സരത്തില്‍ 111 ടച്ചുകളും ഒമ്പത് ടാക്ലിംഗുകളുമായി നിറഞ്ഞു നിന്ന ലെഫ്റ്റ് ബാക്ക് ജെയിംസ് മില്‍നറാണ് ലിവര്‍പൂളിന്റെ പ്ലെയര്‍ ഓഫ് ദ മാച്ച്.

ഡാനിയല്‍ സ്റ്ററിഡ്ജ് നേടിയത് സീസണിലെ അദ്ദേഹത്തിന്റെ ആദ്യ ഗോളാണ്. ഇതാകട്ടെ ഇരുപത്തൊന്നാമത്തെ അവസരത്തിലും. പകരക്കാരനായിറങ്ങി അമ്പത്താറാം സെക്കന്‍ഡില്‍ ഗോളടിച്ച സ്റ്ററിഡ്ജിന് റെക്കോര്‍ഡുണ്ട്. പകരക്കാരനായിറങ്ങി അതിവേഗത്തില്‍ സ്‌കോര്‍ ചെയ്ത പ്രീമിയര്‍ ലീഗിലെ നാലാമത്തെ താരമാണ് സ്റ്ററിഡ്ജ്.

റോബര്‍ടോ ഫിര്‍മിനോ സീസണില്‍ ലിവര്‍പൂളിനായി കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ്. സ്‌റ്റോക്ക് സിറ്റിക്കെതിരെ നേടിയത് പതിനഞ്ചാമത്തേതായിരുന്നു.

ഗോള്‍ നില

ലിവര്‍പൂള്‍ 4-1 സ്റ്റോക്‌സിറ്റി

Story first published: Wednesday, December 28, 2016, 9:01 [IST]
Other articles published on Dec 28, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+