For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലിവര്‍പൂള്‍ യുണൈറ്റഡ് മത്സരം സമനിലയില്‍; ലാ ലീഗില്‍ റയലും അത്‌ലറ്റിക്കോയും മുന്നോട്ട്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാരുടെ പോരാട്ടത്തില്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുണൈറ്റഡും സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും ആക്രമണാത്മക ഫുട്‌ബോള്‍ പുറത്തെടുത്തെങ്കിലും ഗോള്‍രഹിതമായി മത്സരം അവസാനിച്ചു. അതേസമയം, ആഴ്‌സണല്‍ സതാംപ്ടണിനെതിരെ 2-0 എന്ന മാര്‍ജിനിയില്‍ ജയിച്ച് ലീഗ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. 6-ാം മിനിറ്റില്‍ അലക്‌സാണ്ടെ ലക്കാസെറ്റയും 17-ാം മിനിറ്റില്‍ മിഖിതര്യനുമാണ് ആഴ്‌സണലിന്റെ സ്‌കോറര്‍മാര്‍.

Liverpool

ലാ ലീഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡും ജയിച്ചുകയറി. ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ 2-0ത്തിന് വിയ്യാറയലിനെയാണ് വീഴ്ത്തിയത്. ആല്‍വരോ മൊറാട്ട(31), സൗള്‍ നിഗസ്(88) എന്നിവര്‍ വിജയികള്‍ക്കായി ഗോള്‍ നേടി. റയല്‍ മാഡ്രിഡ് ലവന്റെയെയാണ് മറികടന്നത്. സ്‌കോര്‍ 2-1. കരിം ബെന്‍സിമ(43), ഗരേത് ബെയ്ല്‍(78) എന്നവര്‍ റയലിനായി ഗോള്‍ നേടിയപ്പോള്‍ റോജര്‍ മാര്‍ട്ടി(60) ലവന്റെയുടെ ആശ്വാസഗോള്‍ നേടി.

ഇറ്റാലിയന്‍ ലീഗില്‍ നാപ്പോളിയും യുവന്റസും ജയം കണ്ടെത്തി. നാപ്പോളി 4-0ത്തിന് പാര്‍മയെ കീഴടക്കിയപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു യുവന്റസിന്റെ ജയം. 67-ാം മിനിറ്റില്‍ ഡിബാല നേടിയ ഗോളിലാണ് യുവന്റസ് ബൊലോഗ്നയെ തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ ഫിയോറന്റീന ഇന്റര്‍മിലാനുമായി സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും 3 ഗോളുകള്‍വീതം നേടി.

Story first published: Monday, February 25, 2019, 11:02 [IST]
Other articles published on Feb 25, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+