ഉത്തേജക മരുന്ന് ഉപയോഗം; ലിവര്‍പൂള്‍ താരത്തിന് 30 ദിവസം വിലക്ക്
ലണ്ടന്‍: യുറോപ്പാ കപ്പ് സെമി ഫൈനലിന് തൊട്ടു മുന്‍പ് ലിവര്‍പൂളിന് തിരിച്ചടിയായി പ്രതിരോധനിര താരം മമദൗ സഖോയ്ക്ക് 30 മത്സരങ്ങളില്‍ യുറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെട്ടുത്തി. താരത്തിനെതിരായ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് വിലക്ക്. യൂറോപ്പ കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള മത്സരത്തിനുശേഷം നടത്തിയ പരിശോധനയിലാണ് സഖോ പിടിയിലായത്.
ചൊവ്വാഴ്ച നല്‍കിയ വിശദീകരണത്തില്‍ ബി സാമ്പിള്‍ കൂടി പരിശോധിക്കണമെന്നായിരുന്നു ഫ്രഞ്ച് ഡിഫന്ററുടെ അപേക്ഷ. ബി സാമ്പിളിലും പരിശോധനാ ഫലം താരത്തിന് എതിരാവുകയാണെങ്കില്‍ ആറുമാസം മുതല്‍ രണ്ടുവര്‍ഷം വരെയുള്ള വിലക്കാണ് കളിക്കാരനെ കാത്തിരിക്കുന്നത്. നേരത്തെ കോളെ ടൂറെയും സമാന രീതിയിലുള്ള അച്ചടക്ക നടപടിക്ക് വിധേയമായിരുന്നു.

ലിവര്‍പൂള്‍ ക്ലബ്ബ് ഇതുവരെ താരത്തിനെതിരെ നടപടിയൊന്നും കൈക്കൊണ്ടിട്ടില്ല. ക്ലബ്ബിനെതിരെയും ഫുട്‌ബോള്‍ അസോസിയേഷന്റെ അച്ചടക്ക നടപടിയുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ഒരേ സീസണില്‍ രണ്ടോ അതില്‍ കൂടുതലോ താരങ്ങള്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടാല്‍ മാത്രമേ ക്ലബ്ബിനെതിരെ നടപടിയുണ്ടാവുകയുള്ളൂ.
ശരീരത്തിലെ കൊഴുപ്പ് എരിച്ചുകളയുന്ന മരുന്നാണ് താന്‍ കഴിച്ചതെന്നാണ് സഖോ പറയുന്നത്. എന്നാല്‍, വാഡയുടെ നിരോധിത മരുന്നുകള്‍ പെടുന്നവ സുഖോയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തുകയായിരുന്നു. വിഷയത്തില്‍ താന്‍ നിരപരാധിയാണെന്ന് താരം പറയുന്നുണ്ടെങ്കിലും അച്ചടക്ക നടപടി ഒഴിച്ചുകൂടാനാകാത്തതാണെന്നാണ് ഫുട്‌ബോള്‍ സംഘടനയുടെ നിലപാട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications