Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്റ്റീവന്‍ ജെറാര്‍ഡ് ലിവര്‍പൂള്‍ വിടാനൊരുങ്ങുന്നു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബായ ലിവര്‍പൂളിന്റെ എല്ലാമെല്ലാമായ ക്യാപ്റ്റന്‍ സ്റ്റീവന്‍ ജെറാര്‍ഡ് ക്ലബ്ബ് വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സീസണ്‍ ഒടുവില്‍ ജെറാര്‍ഡ് ക്ലബ്ബില്‍ നിന്നും വിടവാങ്ങുമെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജെറാര്‍ഡ് ക്ലബ്ബ് വിടുമ്പോള്‍ കാല്‍ നൂറ്റാണ്ടുകാലമായി ക്ലബ്ബിനുവേണ്ടി ബൂട്ടുകെട്ടിയ വിശ്വസ്തനാണ് കളമൊഴിയുന്നത്.

എട്ടാം വയസില്‍ ലിവര്‍പൂളിന്റെ പടികയറിയ ജെറാര്‍ഡ് കഴിഞ്ഞ 25 വര്‍ഷക്കാലവും തന്റെ പ്രിയപ്പെട്ട ക്ലബ്ബിനുവേണ്ടി മാത്രമാണ് വിയര്‍പ്പൊഴുക്കിയത്. ഇതുവരെയായി 737 മത്സരങ്ങളില്‍ ജെറാര്‍ഡ് ലിവര്‍പൂള്‍ ജഴ്‌സിയണിഞ്ഞു. വമ്പന്‍ ഓഫറുകളുമായി യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകള്‍ ജെറാര്‍ഡിന് പിന്നാലെ കൂടിയപ്പോഴും ക്ലബ്ബിനെ വിട്ടുപിരിയാന്‍ ജെറാര്‍ഡ് തയ്യാറായിരുന്നില്ല.

steven-gerrard

ചാമ്പ്യന്‍സ് ലീഗ്, രണ്ട് എഫ്എ കപ്പുകള്‍, യുവേഫകപ്പ, ഒരു ലീഗ് കപ്പ്, ഒരു തവണ കമ്യൂണിറ്റി ഷീല്‍ഡ്, യുവേഫാ സൂപ്പര്‍ കപ്പ് തുടങ്ങി അനേകം കിരീടങ്ങള്‍ ക്ലബ്ബിന്റെ അലമാരയിലെത്തിച്ച ജെറാര്‍ഡിന് പ്രീമിയര്‍ ലീഗ് കിരീടം മാത്രം അകന്നു നിന്നു. ഡിഫന്‍സിലും മിഡ് ഫീല്‍ഡിലും ഒരുപോലെ തിളങ്ങിയ താരം 180 ഗോളുകളാണ് ടീമിനുവേണ്ടി അടിച്ചുകൂട്ടിയത്.

ഇംഗ്ലണ്ട് ടീമിന് വേണ്ടി 114 തവണ ജെറാര്‍ഡ് കളത്തിലിറങ്ങി. കഴിഞ്ഞ ലോകകപ്പോടെ അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിടപറഞ്ഞ ജെറാര്‍ഡ് കരിയറിലെ ഏറ്റവും മോശം ഫോമിലാണിപ്പോള്‍. ലിവര്‍പൂളിനും പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ മികച്ച വിജയങ്ങള്‍ നേടാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് ജെറാര്‍ഡ് ക്ലബ്ബില്‍ നിന്നും വിടവാങ്ങാനൊരുങ്ങുന്നത്. പ്രീമിയര്‍ ലീഗിലെ വെറ്ററന്‍മാരുടെ ആദ്യ തട്ടകമായ ലോസ് ഏഞ്ചല്‍സ് ഗ്യാലക്‌സിയിലേക്കാവും ജെറാര്‍ഡിന്റെയും ചുവടുമാറ്റം.

Story first published: Saturday, January 3, 2015, 8:39 [IST]
Other articles published on Jan 3, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+