Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്റ്റീവന്‍ ജെറാര്‍ഡ് ലിവര്‍പൂള്‍ എഫ്സിയിലേക്ക്? പഴയ തട്ടകത്തിലേക്ക് എപ്പോള്‍ വേണമെങ്കിലും

ലണ്ടന്‍: ഇതിഹാസതാരം സ്റ്റീവന്‍ ജെറാര്‍ഡിന് എപ്പോള്‍ വേണമെങ്കിലും തന്റെ ടീമിന്റെ ഭാഗമാകാമെന്ന് ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്.

യു എസിലെ എം എല്‍ എസ് ക്ലബ്ബ് ലാ ഗാലക്‌സിയില്‍ ജെറാര്‍ഡിന്റെ കരാര്‍ കാലാവധി അവസാനിക്കാറായി. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ ലാ ഗാലക്‌സി ആരാധകര്‍ക്ക് ജെറാര്‍ഡ് വിടപറയല്‍ സന്ദേശം നല്‍കുകയും ചെയ്തു.

jurgenklopp

ഇതോടെ, ജെറാര്‍ഡ് മുന്‍ ക്ലബ്ബിലേക്ക് മടങ്ങിയെത്തുന്നു എന്ന തരത്തില്‍ അഭ്യൂഹം ശക്തമായി. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ ലിവര്‍പൂളിന്റെ ഹോം മാച്ച് കാണുവാന്‍ ജെറാര്‍ഡ് ആന്‍ഫീല്‍ഡില്‍ ഉണ്ടായിരുന്നു. ഇത് ചേര്‍ത്ത് പിടിച്ചാണ് പിന്നീട് കഥകളുണ്ടായത്. എന്നാല്‍, ജെറാര്‍ഡിന് എപ്പോള്‍ വേണമെങ്കിലും ലിവര്‍പൂളില്‍ തിരിച്ചുവരാമെന്ന് കോച്ച് യുര്‍ഗന്‍ ക്ലോപ് ഇത്തരം അഭ്യൂഹങ്ങളോട് പ്രതികരിച്ചു. സ്റ്റീവിക്ക് ലിവര്‍പൂളില്‍ സ്ഥാനമുണ്ടാകുമോ എന്ന് കരുതി ആരും വേവലാതിപ്പെടേണ്ടതില്ല, ഇവിടെ സ്റ്റീവിക്ക് സ്ഥാനമുണ്ട് നൂറ് ശതമാനം - ക്ലോപ് പറഞ്ഞു.

പതിനേഴ് വര്‍ഷം ലിവര്‍പൂള്‍ താരമായിരുന്നു ജെറാര്‍ഡ്. കളിക്കാരന്‍ എന്ന നിലയില്‍ ജെറാര്‍ഡിന് മുന്‍ ക്ലബ്ബില്‍ സ്ഥാനമില്ലെന്ന് വ്യക്തമാക്കിയ ക്ലോപ് അസിസ്റ്റന്റ് കോച്ചിന്റെ സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന സൂചന നല്‍കി.

Story first published: Monday, October 24, 2016, 8:54 [IST]
Other articles published on Oct 24, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+