പോർച്ചുഗീസ് താരത്തെ ആൻഫീൽഡിലെത്തിക്കാൻ ലിവർപൂൾ.. ചർച്ചകൾ തുടങ്ങി
പോർച്ചുഗീസ് ക്ലബ്ബായ സ്‌പോർട്ടിങ് ലിസ്ബണിന്റെ ഈ സീസണിലെ പ്ലേയ് മേക്കറെ റാഞ്ചാൻ ലിവർപൂൾ ശ്രമം തുടങ്ങിയതായി റിപ്പോർട്ട്.ഈ സീസണിൽ സ്‌പോർട്ടിങ് ലിസ്ബണിന്റെ മധ്യനിര അടക്കിഭരിച്ച താരമാണ് ഇരുപത്തിയൊന്നുകാരനായ ബ്രൂണോ ഫെർണാണ്ടസ്.ഇതിലൂടെ മധ്യനിര കൂടുതൽ ശക്തിപ്പെടുത്താനാണ് ലിവർപൂൾ ഉദ്ദേശിക്കുന്നത്.
ഈ സീസൺ തുടക്കം മുതലേ താരത്തിന്റെ കളിരീതികൾ നിരീക്ഷിച്ചു വരികയായിരുന്നു ലിവർപൂൾ മാനേജ്‌മന്റ്.യൂറോപ്പ ലീഗിലെ മികച്ച പ്രകടനമാണ് ലിവർപൂളിനെ കൂടുതൽ തരത്തിലേക്ക് അടുപ്പിച്ചത്.ഏകദേശം 87 ദശലക്ഷം യൂറോയാണ് തരത്തിനായി ലിവർപൂൾ നീക്കിവച്ചിരിക്കുന്നത്.അടുത്ത മാസം തന്നെ ലിവർപൂൾ അധിർകൃതർ കരാറിനെക്കുറിച്ച് ക്ലബ്ബുമായി ചർച്ചനടത്തും.ഇനിയും രണ്ട് വർഷം താരത്തിന് ഇപ്പോഴത്തെ ക്ലബ്ബുമായി കരാറുണ്ടങ്കിലും ഭീമൻ റിലീസിംഗ് തുക നൽകി താരത്തെ സ്വന്തമാക്കാൻ ലിവർപൂൾ തയ്യാറാണെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

2012 ൽ നോവാര എന്ന ഇറ്റാലിയൻ ക്ലബിനുവേണ്ടി കളിച്ചുതുടങ്ങിയ താരമാണ് ബ്രൂണോ ഫെർണാണ്ടസ്.അവിടുന്ന് സാംപ്‌ടോറിയ ക്ലബ്ബിലേക്ക് ചേക്കേറി.2017 ൽ പോർച്ചുഗീസ് ക്ലബ്ബായ സ്‌പോർട്ടിങ് ലിസ്ബണിലെത്തി. ഈ സീസണിൽ പോർച്ചുഗീസ് ലീഗിലെ ഏറ്റവും മികച്ച അഞ്ച് കാളികാരിലൊരാളാണ് ബ്രൂണോ ഫെർണാണ്ടസ്.പോർച്ചുഗീസ് ദേശിയ ടീമിനായി ഇതുവരെ നാല് മത്സരങ്ങളിൽ താരം കളിച്ചിട്ടുണ്ട്.ലിസ്ബണുവേണ്ടി ഇതുവരെ 13 ഗോളുകളും 18 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തു ഈ യുവ പ്രതിഭ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications