Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗ്: ലിവര്‍പൂളിന് ഹാപ്പി ക്രിസ്മസ്... തകര്‍പ്പന്‍ ജയം, ഒന്നാംസ്ഥാനം ഭദ്രമാക്കി

1

ലണ്ടന്‍: ക്രിസ്മസ് ഇടവേളയില്‍ ഒന്നാംസ്ഥാനം ഭദ്രമാക്കി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് തകപ്പന്‍ ജയം. എവേ മല്‍സരത്തില്‍ വോള്‍ഫ്‌സിനെയാണ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു റെഡ്‌സ് തകര്‍ത്തുവിട്ടത്. ഇരുപകുതികളിലുമായി സൂപ്പര്‍ താരം മുഹമ്മദ് സലാ (18ാം മിനിറ്റ്), വിര്‍ജില്‍ വാന്‍ഡൈക്ക് (68) എന്നിവരാണ് റെഡ്‌സിന്റെ സ്‌കോറര്‍മാര്‍. ഈ വിജയത്തോടെ നിലവിലെ ചാംപ്യന്‍മാരും ലീഗിലെ രണ്ടാംസ്ഥാനക്കാരുമായ മാഞ്ചസ്റ്റര്‍ സിറ്റിക്കു മേല്‍ നാലു പോയിന്റിന്റെ മികച്ച ലീഡ് സ്വന്തമാക്കാന്‍ ലിവര്‍പൂളിന് കഴിഞ്ഞു.

മഴ തകര്‍ത്തു പെയ്ത പോരാട്ടത്തില്‍ ലിവര്‍പൂളിനെതിരേ വോള്‍ഫ്‌സും മികച്ച പ്രകടനമാണ് നടത്തിയത്. കളിയുടെ തുടക്കത്തില്‍ ലിവര്‍പൂള്‍ ഗോളി അലിസണ്‍ ബെക്കറിനെ അവര്‍ ആദ്യ സേവ് നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്തു. 18ാം മിനിറ്റില്‍ ഫാബീഞ്ഞോ, സാനെ എന്നിവര്‍ ചേര്‍ന്നു നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് സലാ ലിവര്‍പൂളിന്റെ അക്കൗണ്ട് തുറന്നത്. ഒന്നാം പകുതിക്കു മുമ്പ് വോള്‍ഫ്‌സ് രണ്ടു തവണ ലിവര്‍പൂള്‍ ഗോള്‍മുഖത്ത് റെയ്ഡ് നടത്തിയെങ്കിലും ഗോളി അലിസണ്‍ രക്ഷകനായി.

68ാം മിനിറ്റില്‍ ജയവും ലീഗിലെ ഒന്നാംസ്ഥാനവും ഭദ്രമാക്കിക്കൊണ്ട് ഡച്ച് ഡിഫന്‍ഡര്‍ വാന്‍ഡൈക്ക് ലിവര്‍പൂളിന്റെ രണ്ടാം ഗോളും കണ്ടെത്തി. ആദ്യ ഗോള്‍ നേടിയ സലായാണ് ഈ ഗോളിനും വഴിയൊരുക്കിയത്. ക്ലോസ് റേഞ്ച് ഷോട്ടിലൂടെയായിരുന്നു വാന്‍ഡൈക്ക് വലകുലുക്കിയത്. 18 മല്‍സരങ്ങളില്‍ നിന്നും 48 പോയിന്റുമായാണ് ലിവര്‍പൂളില്‍ ലീഗില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്.

അതേസമയം, ജര്‍മന്‍ ലീഗില്‍ തലപ്പത്തുള്ള ബൊറൂസ്യ ഡോട്മുണ്ട് 2-1ന് രണ്ടാംസ്ഥാനക്കാരായ ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാക്കിനെ തോല്‍പ്പിച്ചു. ജാഡന്‍ സാഞ്ചോ, മാര്‍ക്കോ റ്യൂസ് എന്നിവരുടെ വകയായിരുന്നു ഡോട്മുണ്ടിന്റെ ഗോളുകള്‍. ജയത്തോടെ ഡോണ്ട്മുണ്ട് ലീഗില്‍ തങ്ങളുടെ ലീഡ് ഒമ്പത് പോയിന്റാക്കി ഉയര്‍ത്തുകയും ചെയ്തു.

Story first published: Saturday, December 22, 2018, 11:11 [IST]
Other articles published on Dec 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+