Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷാക്വിരി ഡബിളില്‍ യുനൈറ്റഡിനെ തുരത്തി ലിവര്‍പൂള്‍... വീണ്ടും ഒന്നാമത്, ബാഴ്‌സ കസറി

1

ലണ്ടന്‍/ മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ വമ്പന്മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ലിവര്‍പൂളിനു ജയം. മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ സ്വന്തം മൈതാനത്ത് റെഡ്‌സ് ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു കശാപ്പ് ചെയ്യുകയായിരുന്നു. മറ്റൊരു കളിയില്‍ ആഴ്‌സനലിനെ സതാംപ്റ്റന്‍ 3-2നു ഞെട്ടിച്ചപ്പോള്‍ ചെല്‍സി 2-1ന് ബ്രൈറ്റണിനെ മറികടന്നു.

ആക്രമണാത്മക ഫുട്‌ബോള്‍ കാഴ്ചവച്ച ലിവര്‍പൂള്‍ അര്‍ഹിച്ച ജയമാണ് യുനൈറ്റഡിനെതിരേ നേടിയത്. കളി കൂടുതല്‍ സമയവും യുനൈറ്റഡിന്റെ ഹാഫില്‍ തന്നെയായിരുന്നു. പകരക്കാരനായി ഇറങ്ങിയ സ്വിസ് സൂപ്പര്‍ താരം സെര്‍ദാന്‍ ഷാക്വിരിയാണ് ഇരട്ടഗോളോടെ ലിവര്‍പൂളിന്റെ വിജയശില്‍പ്പിയായത്. 73, 81 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. ആദ്യ ഗോള്‍ നേടിയത് 24ാം മിനിറ്റില്‍ സാദിയോ മാനെയാണ്. 33ാം മിനിറ്റില്‍ ജെസ്സി ലിന്‍ഗാര്‍ഡിന്റെ വകയായിരുന്നു യുനൈറ്റഡിന്റെ ആശ്വാസ ഗോള്‍. ഈ ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്നു ലിവര്‍പൂള്‍ ലീഗില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു. ഇരുടീമും തമ്മില്‍ ഒരു പോയിന്റ് വ്യത്യാസമാണുള്ളത്.

2

സ്പാനിഷ് ലീഗില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഹാട്രിക്ക് മികവില്‍ ബാഴ്‌സലോണ തകര്‍പ്പന്‍ ജയം നേടി. എവേ മല്‍സരത്തില്‍ ലെവന്റെയെ 5-0നു ബാഴ്‌സ മുക്കുകയായിരുന്നു. 43, 47, 60 മിനിറ്റുകളിലാണ് മെസ്സി ഹാട്രിക്ക് തികച്ചത്. മറ്റൊരു കളിയില്‍ സെവിയ്യ 2-0നു ജിറോണയെ തോല്‍പ്പിച്ചു. ഇറ്റാലിയന്‍ ലീഗില്‍ എഎസ് റോമ 3-2നു ജെനോയെയും നാപ്പോളി 1-0നു കാഗ്ലിയാരിയെയും പരാജയപ്പെടുത്തി.

Story first published: Monday, December 17, 2018, 9:28 [IST]
Other articles published on Dec 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+