Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടോട്ടനത്തെ വീഴ്ത്തി ലിവര്‍പൂളിന്റെ കുതിപ്പ്; യുണൈറ്റഡിന് ജയം ആഴ്‌സണലിന് സമനില

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ വിജയക്കുതിപ്പ് തുടരുന്നു. ടോട്ടനത്തിനെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം രണ്ടുഗോള്‍ തിരിച്ചടിച്ചാണ് ലിവര്‍പൂളിന്റെ ജയം. മത്സരത്തിന്റെ ആദ്യ മിനിറ്റില്‍ തന്നെ ഹാരി കെയ്‌നിന്റെ ഗോളില്‍ ടോട്ടനം ലിവര്‍പൂളിനെ ഞെട്ടിച്ചെങ്കിലും ജോര്‍ദന്‍ ഹെന്‍ഡേഴ്‌സണ്‍(52), മുഹമ്മദ് സല(75) എന്നിരുടെ ഗോളില്‍ ലിവര്‍പൂള്‍ വിജയം പിടിച്ചെടുത്തു. ഗോള്‍വീണശേഷം 21 തവണയാണ് ലിവര്‍പൂള്‍ ടോട്ടനം ഗോള്‍മുഖം ആക്രമിച്ചത്. ലിവര്‍പൂള്‍ ആക്രമണത്തില്‍ പതറിപ്പോയ ടോട്ടനത്തിന് സമനിലപോലും കണ്ടെത്താനായില്ല. ടോട്ടനം ഗോള്‍ കീപ്പറുടെ അസാധ്യമായ രക്ഷപ്പെടുത്തലുകള്‍ ടീമിനെ കൂടുതല്‍ ഗോള്‍ വഴങ്ങുന്നതില്‍നിന്നും രക്ഷിച്ചെടുക്കുകയായിരുന്നു.

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയം സ്വന്തമാക്കി. നോര്‍വിച്ച് സിറ്റിക്കെതിരെ 3-1നായിരുന്നു യുണൈറ്റഡിന്റെ ജയം. സ്‌കോട്ട് മക്ടോമിനായ്(21), മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്(30), ആന്റണി മാര്‍ഷ്യല്‍(73) എന്നിവര്‍ യുണൈറ്റഡിനായി സ്‌കോര്‍ ചെയ്തു. ഹെര്‍ണാണ്ടെസ്(88) നോര്‍വിച്ചിന്റെ ആശ്വാസഗോള്‍ നേടി. റാഷ്‌ഫോര്‍ഡ് പെനാല്‍റ്റി നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കില്‍ യുണൈറ്റഡ് കൂടുതല്‍ ഗോളുകള്‍ക്ക് ജയിക്കുമായിരുന്നു.

liverpool

സീസണില്‍ കിതയ്ക്കുന്ന ആഴ്‌സണലിനെ ക്രിസ്റ്റല്‍ പാലസ് സമനിലയില്‍ പിടിച്ചു. രണ്ടുഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ക്രിസ്റ്റല്‍ പാലസിന്റെ സമനില. സോക്രട്ടീസ്(7), ഡേവിഡ് ലൂയിസ്(9) എന്നിവരാണ് ആഴ്‌സണലിനായി വലചലിപ്പിച്ചത്. ലൂക്കാ മിലിവോജെവിക്(32), ജോര്‍ദന്‍(52) എന്നിവര്‍ ക്രിസ്റ്റല്‍ പാലസിനായും സ്‌കോര്‍ ചെയ്തു. ലീഗില്‍ എല്ലാ ടീമുകളും 10 കളികള്‍വീതം പൂര്‍ത്തിയാക്കിയപ്പോള്‍ 28 പോയന്റുമായി ലിവര്‍പൂള്‍ ആണ് ഒന്നാം സ്ഥാനത്ത്. 22 പോയന്റുമായി സിറ്റി രണ്ടാം സ്ഥാനത്തുണ്ട്. 20 പോയന്റുള്ള ലെസ്റ്റര്‍ സിറ്റിയാണ് മൂന്നാം സ്ഥാനത്ത്. ഇത്രതന്നെ പോയന്റുള്ള ചെല്‍സി നാലാം സ്ഥാനത്താണ്. 16 പോയന്റുമായി ലിവര്‍പൂള്‍ അഞ്ചാം സ്ഥാനത്തായപ്പോള്‍ ജയത്തോടെ യുണൈറ്റഡ് ഏഴാം സ്ഥാനത്തേക്ക് മുന്നേറി.

Story first published: Monday, October 28, 2019, 9:20 [IST]
Other articles published on Oct 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+