ഡബ്ലിന്‍/സ്‌റ്റോക്ക്‌ഹോം: പുതിയ സീസണിനു മുന്നോടിയായുള്ള സൗഹൃദ മല്‍സരങ്ങളില്‍ പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ലിവര്‍പൂളിനും ആഴ്‌സനലിനും മികച്ച ജയം. ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ലിവര്‍പുള്‍ തരിപ്പണമാക്കുകയായിരുന്നു.

ഇറ്റാലിയന്‍ ക്ലബ്ബായ ലാസിയോയെയാണ് ആഴ്‌സനല്‍ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ര്ണ്ട് ഗോളുകള്‍ക്കായിരുന്നു ആഴ്‌സനലിന്റെ വിജയം. റെയിസ് നെല്‍സണ്‍, പിയെറെ എംറിക് ഒബാമയെങ്ക് എന്നിവരാണ് ഗണ്ണേഴ്‌സിനു വേണ്ടി ലക്ഷ്യംകണ്ടത്.