Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്ലബ്ബ് ലോകകപ്പ്; അവസാന മിനിറ്റില്‍ ഞെട്ടിച്ച് ഫിര്‍മിനോ; ലിവര്‍പൂള്‍ ഫൈനലില്‍

ദോഹ: ക്ലബ്ബ് ലോകകപ്പ് സെമി ഫൈനലില്‍ മെക്‌സിക്കന്‍ ക്ലബ്ബ് മോണ്ടെറെ ഇഞ്ചുറി ടൈം ഗോളില്‍ ഞെട്ടിച്ച് ലിവര്‍പൂള്‍ ഫൈനലില്‍. 1-1 എന്ന നിലയില്‍ സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തിന്റെ 90+1-ാം മിനിറ്റില്‍ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ഫിര്‍മിനോയുടെ ഗോളാണ് ലിവര്‍പൂളിന് ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്. ഡിസംബര്‍ 21ന് നടക്കുന്ന ഫൈനലില്‍ ലിവര്‍പൂള്‍ ബ്രസീലിയന്‍ ടീം ഫ്‌ളമെംഗോയെ നേരിടും.

സീസണില്‍ ഗംഭീരമായ കുതിപ്പ നടത്തുന്ന ലിവര്‍പൂളാണ് മത്സരത്തില്‍ ആദ്യം ലീഡെടുത്തത്. 11-ാം മിനിറ്റില്‍ നെബി കെയ്റ്റ നേടിയ ഗോളില്‍ ഇംഗ്ലീഷ് ടീം മുന്നില്‍ക്കയറി. എന്നാല്‍ 14-ാം മിനിറ്റില്‍ തന്നെ മോണ്ടെറി മറുപടി നല്‍കി. റൊഗേലിയോ മോറിയാണ് മെക്‌സിക്കന്‍ ക്ലബ്ബിന് സമനില നേടിക്കൊടുത്തത്. രണ്ടാ പകുതിയിലും ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോള്‍ പിറന്നില്ല.

robertofirminoliverpool

കളിയില്‍ കൂടുതല്‍ സമയം പന്ത് കൈവശം വെച്ചത് ലിവര്‍പൂളാണ്. എന്നാല്‍ ലിവര്‍പൂളിനേക്കാള്‍ കൂടുതല്‍ ഗോളാക്രമണം നടത്താന്‍ മോണ്ടെറെയ്ക്ക് കഴിഞ്ഞു. 16 ലക്ഷ്യം തെറ്റിയ ഷോട്ടുകളും 8 തവണ ലക്ഷ്യത്തിലേക്കും മോണ്ടെറെ ഷോട്ടുകള്‍ പായിച്ചു. ആറു തവണ മാത്രമാണ് ലിവര്‍പൂളിന് ലക്ഷ്യത്തിലേക്ക് പന്ത് തൊടുക്കാനായത്. നേരത്തെ സൗദി അറേബ്യന്‍ ടീം അല്‍ ഹിലാലിനെ 3-1ന് പരാജയപ്പെടുത്തിയാണ് ഫ്‌ളമെംഗോ ഫൈനലില്‍ ഇടംപിടിച്ചത്.

Story first published: Thursday, December 19, 2019, 9:52 [IST]
Other articles published on Dec 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+