വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഗോള്‍ നേടി സലായുടെ തിരിച്ചുവരവ്... മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി ലിവര്‍പൂള്‍...

ഈസ്റ്റ് റുഥര്‍ഫോര്‍ഡ് (അമേരിക്ക): ഈജിപ്ഷ്യന്‍ ഗോളടിവീരന്‍ മുഹമ്മദ് സല ഗോളുമായി തിരച്ചുവരവ് നടത്തിയ മല്‍സരത്തില്‍ ലിവര്‍പൂളിന് നാടകീയ ജയം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഗ്ലാമര്‍ ടീമുകള്‍ മാറ്റുരച്ച ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പില്‍ ശക്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെയാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്.

salah

നിലവിലെ പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാര്‍ കൂടിയായ സിറ്റിയെ 1-2നാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നില്‍ നിന്നതിനു ശേഷമായിരുന്നു ലിവര്‍പൂളിന്റെ തിരിച്ചുവരവും വിജയവും. 63ാം മിനിറ്റില്‍ സലായിലൂടെ ഒപ്പമെത്തിയ ലിവര്‍പൂള്‍ കളിതീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇഞ്ചുറിടൈമില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ സാഡിയോ മാനെ റെഡ്‌സിന് നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു. 57ാം മിനിറ്റില്‍ ലെറോയ് സാനെയാണ് സിറ്റിക്കു വേണ്ടി സ്‌കോര്‍ ചെയ്തത്.

റയല്‍ മാഡ്രിഡിനെതിരായ ചാംപ്യന്‍സ് ലീഗ് ഫൈനലിനിടെ പരിക്കേറ്റ സലാ ആദ്യമായി ലിവര്‍പൂളിനു വേണ്ടി കളത്തിലിറങ്ങിയ മല്‍സരമായിരുന്നു സിറ്റിക്കെതിരേയുള്ളത്. ലോകകപ്പില്‍ ഈജിപ്തിനു വേണ്ടി താരം കളിച്ചിരുന്നു. ടൂര്‍ണമെന്റില്‍ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ ബൊറൂസ്യ ഡോട്മുണ്ടിനോട് തോറ്റ ലിവര്‍പൂളിന്റെ തിരിച്ചുവരവ് കൂടിയാണിത്. എന്നാല്‍, പുതിയ സീസണിനു തയ്യാറെടുക്കുന്ന സിറ്റിയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. നേരത്തെ, ഡോട്മുണ്ടിനോടും സിറ്റി പരാജയം ഏറ്റുവാങ്ങിയിരുന്നു. വിജയത്തോടെ പോയിന്റ് പട്ടികയില്‍ ലിവര്‍പൂള്‍ നാലാം സ്ഥാനത്തെത്തി.

Story first published: Thursday, July 26, 2018, 10:33 [IST]
Other articles published on Jul 26, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X