For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലിവര്‍പൂളും ആഴ്‌സനലും കസറി... തകര്‍ന്നടിഞ്ഞ് മാഞ്ചസ്റ്ററും പിഎസ്ജിയും

ആന്‍ അര്‍ബര്‍ (അമേരിക്ക)/ കല്ലാന്‍ഗ് (സിംഗപ്പൂര്‍): ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഗ്ലാമര്‍ ക്ലബ്ബുകളായ ലിവര്‍പൂളിനും ആഴ്‌സനലിനും മിന്നും ജയം.

പ്രീമിയര്‍ ലീഗ് ക്ലാസിക്ക് പോരില്‍ ശക്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 1-4ന് ലിവര്‍പൂള്‍ തകര്‍ക്കുകയായിരുന്നു. എന്നാല്‍, ഫ്രഞ്ച് ചാംപ്യന്‍മാരായ പാരിസ് സെന്റ് ജര്‍മെയ്‌നെയാണ് (പിഎസ്ജി) ആഴ്‌സനല്‍ ഗോള്‍മഴയില്‍ മുക്കിയത്. പിഎസ്ജിക്കെതിരേ 1-5ന്റെ ഉജ്ജ്വല ജയമാണ് ഗണ്ണേഴ്‌സ് ആഘോഷിച്ചത്.

manchester

ആരാധകര്‍ തിങ്ങിനിറഞ്ഞു... കരുത്ത് കാണിച്ച് ലിവര്‍പൂള്‍

മാഞ്ചസ്റ്റര്‍ യുനൈറ്റഡും ലിവര്‍പൂളും തമ്മിലുള്ള ക്ലാസിക്ക് പോരാട്ടം കാണാന്‍ ലക്ഷകണക്കിന് ആരാധകരാണ് അമേരിക്കയിലെ ആന്‍ അര്‍ബര്‍ സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. 1,01,254 കാണികള്‍ തിങ്ങിനിറഞ്ഞ മല്‍സരത്തില്‍ റെഡ് ഡെവിള്‍സിനെ ലിവര്‍പൂള്‍ നിഷ്പ്രഭമാക്കുകയായിരുന്നു.

liverpool

ഒന്നാംപകുതിയില്‍ ഇരു ടീമും 1-1ന് കളംവിട്ട മല്‍സരത്തില്‍ രണ്ടാംപകുതിയില്‍ ലിവര്‍പൂള്‍ മാഞ്ചസ്റ്ററിനെ തരിപ്പണമാക്കുകയായിരുന്നു. കളിയുടെ രണ്ടാംപകുതിയിലാണ് ലിവര്‍പൂള്‍ മൂന്ന് ഗോളും നേടിയത്.

സാഡിയോ മാനെ (28ാം മിനിറ്റ്), ഡാനിയേല്‍ സ്റ്റുറിഡ്ജ് (66), ഓജോ (74), ഷെഹര്‍ദാന്‍ ഷാക്വിരി (82) എന്നിവരാണ് ലിവര്‍പൂളിന്റെ സ്‌കോറര്‍മാര്‍. ഇതില്‍ മാനെയുടെയും ഓജോയുടെയും ഗോളുകള്‍ പെനാല്‍റ്റി കിക്കില്‍ നിന്നായിരുന്നു. ഈ സീസണില്‍ ലിവര്‍പൂളിലെത്തിയ ഷാക്വിരി മികച്ചൊരു ഗോളിലൂടെയാണ് വരവറിയിച്ചത്. 31ാം മിനിറ്റില്‍ ആന്ദ്രെസ് പെരെയ്‌റയാണ് മാഞ്ചസ്റ്ററിന്റെ ആശ്വാസ ഗോള്‍ നേടിയത്.

മൂന്ന് മല്‍സരങ്ങളില്‍ നിന്ന് ലിവര്‍പൂളിന്റെ രണ്ടാം വിജയമാണിത്. രണ്ട് മല്‍സസരങ്ങളില്‍ നിന്ന് മാഞ്ചസ്റ്ററിന്റെ ആദ്യ തോല്‍വിയാണിത്.

arsenal


പിഎസ്ജിക്കെതിരേ അഞ്ചടിച്ച് ആഴ്‌സനല്‍

വിവാദ വിരമിക്കലിനു ശേഷം മെസറ്റ് ഓസില്‍ പടനയിച്ച മല്‍സരത്തില്‍ ആഴ്‌സനല്‍ 5-1ന് പിഎസ്ജിയെ തരിപ്പണമാക്കുകയായിരുന്നു. 13ാം മിനിറ്റില്‍ ഓസില്‍ തന്നെയാണ് ആഴ്‌സനലിന്റെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്.

psg

പിന്നീട് ഇരട്ട ഗോളുമായി അലക്‌സാഡ്രെ ലകസേറ്റ ആഴ്‌സനലിന്റെ ഹീറോയായി മാറുകയായിരുന്നു. 67, 71 മിനിറ്റുകളിലായിരുന്നു ലകസേറ്റയുടെ ഗോള്‍ നേട്ടം. റോബര്‍ട്ട് ഹോള്‍ഡിങ് (87ാം മിനിറ്റ്), എഡ് വാര്‍ഡ് എന്‍കെട്ടിഹ് (94ാം മിനിറ്റ്) എന്നിവരും ഓരോ തവണ ഗണ്ണേഴ്‌സ് ഗോള്‍ നേട്ടത്തില്‍ പങ്കാളിയായി. 60ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്രിസ്റ്റഫര്‍ എന്‍കുന്‍കുവാണ് പിഎസ്ജിയുടെ ആശ്വാസ ഗോള്‍ മടക്കിയത്. വിജയത്തോടെ പോയിന്റ് പട്ടികയില്‍ ആഴ്‌സനല്‍ നാലാം സ്ഥാനത്തേക്ക് കയറി. എന്നാല്‍, ടൂര്‍ണമെന്റില്‍ പിഎസ്ജിയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

Story first published: Sunday, July 29, 2018, 11:38 [IST]
Other articles published on Jul 29, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+