ലണ്ടന്‍; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും ജയം കണ്ടപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സമനിലയില്‍ കുരുങ്ങി. ആഴ്‌സണലാകട്ടെ ലിവര്‍പൂളിനോട് കനത്തതോല്‍വിയേറ്റു വാങ്ങി.
കരുത്തരുടെ പോരില്‍ ഹോം ഗ്രൗണ്ടില്‍ ലിവര്‍പൂള്‍ ഏകപക്ഷീയമായി ജയിച്ചുകയറി. ഒമ്പതാം മിനുട്ടില്‍ ബ്രസീലിയന്‍ താരം ഫിര്‍മിനോയിലൂടെ ലിവര്‍പൂള്‍ ലീഡെടുത്തു. നാല്‍പതാം മിനുട്ടില്‍ സാദിയോ മാനെയും തൊണ്ണൂറ് മിനുട്ടിന് ശേഷം വിനാള്‍ഡമും ലിവര്‍പൂളിനായി ലക്ഷ്യം കണ്ടു. അമ്പത്തേഴാം മിനുട്ടില്‍ ആഴ്‌സണലിന്റെ ആശ്വാസ ഗോള്‍ വെല്‍ബെക്ക് നേടി.

ഹള്‍ സിറ്റിയെ ഒന്നിനെതിരെ മൂന്ന്‌ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ലിസെസ്റ്റര്‍ കരുത്തറിയിച്ചത്. ഫുഷ്‌സ്, മെഹ്‌റസ് ലെസ്റ്ററനായി സ്‌കോര്‍ ചെയ്തു.
ഗോള്‍ നില
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 1-1 ബൗണ്‍മൗത്
ലെസ്റ്റര്‍സിറ്റി 3-1 ഹള്‍
സ്‌റ്റോക്ക് 2-0 മിഡില്‍സബറോ
സ്വാന്‍സി 3-2 ബണ്‍ലി
വാട്‌ഫോഡ് 3-4 സതംപ്ടണ്‍
വെസ്റ്റ് ബ്രോം 0-2 ക്രിസ്റ്റല്‍പാലസ്
ലിവര്‍പൂള്‍ 3-1 ആഴ്‌സണല്‍
പോയിന്റ് ടേബിളില്‍ (ടീം, മത്സരം, പോയിന്റ്)
ചെല്‍സി 26 63
ടോട്ടനം 26 53
ലിവര്‍പൂള്‍ 27 52
മാ. സിറ്റി 25 52