Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാലടിച്ച് ലിവര്‍പൂള്‍ രണ്ടാമത്... സ്‌പെയിനില്‍ ബാഴ്‌സയുടെ ആറാട്ട്, റയലും മിന്നി

ലണ്ടന്‍/മാഡ്രിഡ്: വന്‍ താരനിരയൊന്നും ഇല്ലാതിരുന്നിട്ടും സൂപ്പര്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പിനു കീഴില്‍ ലിവര്‍പൂളിന്റെ പടയോട്ടം തുടരുന്നു. ചാംപ്യന്‍സ് ലീഗിലെ വമ്പന്‍ ജയത്തിനു പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ലിവര്‍പൂള്‍ തകര്‍പ്പന്‍ ജയം ആഘോഷിച്ചു. ഹോം മാച്ചില്‍ വെസ്റ്റ്ഹാമിനെ റെഡ്‌സ് 4-1ന് മുക്കുകയായിരുന്നു. എമ്രെ ചാന്‍, മുഹമ്മദ് സലാ, റോബര്‍ട്ടോ ഫിര്‍മിനോ, സാദിയോ മാനെ എന്നിവരാണ് സ്‌കോറര്‍മാര്‍.

ഈ വിജയത്തോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പിന്തള്ളി റെഡ്‌സ് പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ വാട്‌ഫോര്‍ഡ് 1-0ന് എവര്‍ട്ടനെയും ബ്രൈറ്റണ്‍ 4-1ന് സ്വാന്‍സിയെയും തോല്‍പ്പിച്ചു.

1

സ്പാനിഷ് ലീഗില്‍ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡും പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ബാഴ്‌സലോണയും മിന്നുന്ന വിജയം സ്വന്തമാക്കി. റയല്‍ 4-0ന് അലാവസിനെ തരിപ്പണമാക്കിയപ്പോള്‍ ബാഴ്‌സ 6-1ന് ജിറോണയെ നാണംകെടുത്തി. ഇരട്ടഗോള്‍ നേടിയ ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് റയലിന്റെ വിജയശില്‍പ്പി. ജിറോണയ്‌ക്കെതിരേ ലൂയിസ് സുവാരസിന്റെ ഹാട്രിക്കാണ് ബാഴ്‌സയ്്ക്കു വമ്പന്‍ ജയം നേടിക്കൊടുത്തത്. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇരട്ടഗോളുമായി കസറി.മറ്റൊരു ഗോള്‍ ഫിലിപ്പെ കുട്ടീഞ്ഞോയുടെ വകയായിരുന്നു. ബാഴ്‌സ ജഴ്‌സിയില്‍ താരത്തിന്റെ കന്നി ലീഗ് ഗോള്‍ കൂടിയാണിത്.

2

ഇറ്റാലിയന്‍ ലീഗില്‍ ഇന്റര്‍മിലാന്‍ 2-0ന് ബെനെവെന്റോയെ പരാജയപ്പെടുത്തി. അതേസമയം, ജര്‍മന്‍ ലീഗില്‍ നിലവിലെ ജേതാക്കളായ ബയേണ്‍ മ്യൂണിക്ക് സമനിലയില്‍ കുരുങ്ങി. ഹോം മാച്ചില്‍ ഹെര്‍ത്താ ബെര്‍ലിനാണ് ബയേണിനെ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടിയത്.

Story first published: Sunday, February 25, 2018, 11:12 [IST]
Other articles published on Feb 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+