Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കമ്മ്യൂണിറ്റി ഷീല്‍ഡില്‍ ആഴ്‌സണലും ലിവര്‍പൂളും നേര്‍ക്കുനേര്‍, മത്സരം രാത്രി 9ന് സോണി ടെന്നില്‍!!

ലണ്ടന്‍: കമ്മ്യൂണിറ്റി ഷീല്‍ഡ് കപ്പില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടം. പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ലിവര്‍പൂളും എഫ് കപ്പ് ജേതാക്കളായ ആഴ്‌സണലും തമ്മിലാണ് ഏറ്റുമുട്ടുന്നത്. വെംബ്ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. രാത്രി ഒമ്പത് മണിക്കാണ് മത്സരം. അവസാന വട്ടം പ്രീമിയര്‍ ലീഗ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 2-1ന് വിജയം ആഴ്‌സണല്‍ നേടിയിരുന്നു. കമ്മ്യൂണിറ്റി ഷീല്‍ഡില്‍ ലിവര്‍പൂളിന്റെ തുടര്‍ച്ചയായ രണ്ടാം വരവാണിത്. ആഴ്‌സണല്‍ 2017ല്‍ ചെല്‍സിയെ പരാജയപ്പെടുത്തിയ ശേഷം ആദ്യമായിട്ടാണ് കമ്മ്യൂണിറ്റി ഷീല്‍ഡില്‍ മത്സരിക്കുന്നത്.

നേര്‍ക്കുനേര്‍ പോരാട്ടം

നേര്‍ക്കുനേര്‍ പോരാട്ടം

കമ്മ്യൂണിറ്റി ഷീല്‍ഡില്‍ ലിവര്‍പൂളും ആഴ്‌സണലും മൂന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ട് തവണ വിജയിച്ചത് ലിവര്‍പൂളാണ്. 1979, 1989 വര്‍ഷങ്ങളിലായിരുന്നു ലിവര്‍പൂളിന്റെ വിജയം. ആഴ്‌സണലിന്റേത് 2002ലും. രണ്ട് ടീമുകളും തമ്മിലല്‍ 195 തവണ ഏറ്റുമുട്ടിയപ്പോള്‍ 72 മത്സരം ലിവര്‍പൂള്‍ വിജയിച്ചു. ആഴ്‌സണല്‍ 69 മത്സരങ്ങളും വിജയിച്ചു. 54 മത്സരം സമനിലയിലായി.

ശ്രദ്ധിക്കേണ്ട താരം

ശ്രദ്ധിക്കേണ്ട താരം

പിയറെ ഔബമേയാംഗ് ആഴ്‌സണലിന് വേണ്ടി കഴിഞ്ഞ സീസണില്‍ 29 ഗോള്‍ നേടിയിരുന്നു. ഔബമേയാംഗ് തന്നെയാണ് ഏറ്റവും ശ്രദ്ധിക്കേണ്ട താരം. നേരത്തെ ചെല്‍സിക്കെതിരെ ആഴ്‌സണല്‍ എഫ്എ കപ്പ് ഫൈനലില്‍ വിജയം നേടിയതും ഔബമേയാംഗിന്റെ ഇരട്ട ഗോളിലാണ്. ഔബമേയാംഗ് ഇത്തവണ ഫോമായാല്‍ ലിവര്‍പൂളിനെ വീഴ്ത്താമെന്നാണ് കണക്കുകൂട്ടല്‍. ഔബമേയാംഗുമായി പുതിയ കരാറിനുള്ള ചര്‍ച്ചകളും ആഴ്‌സണല്‍ സജീവമാക്കിയിട്ടുണ്ട്.

സീസണ് തുടക്കമിടാന്‍

സീസണ് തുടക്കമിടാന്‍

ലിവര്‍പൂള്‍ വമ്പന്‍ ജയം തന്നെയാണ് ലക്ഷ്യമിടുന്നത്. സീസണ് വിജയത്തോടെ തുടക്കമിടാനും അതിലൂടെ സാധിക്കും. അതേസമയം മുന്‍കാലങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും മാത്രമേ കമ്മ്യൂണിറ്റി ഷീല്‍ഡില്‍ കപ്പ് നേടിയ ശേഷം പ്രീമിയര്‍ ലീഗ് ചാമ്പ്യമാരായിട്ടുള്ളൂ. അത് തിരുത്താനാണ് ലിവര്‍പൂളിന്റെ ശ്രമം. ലിവര്‍പൂളും ആഴ്‌സണസലും 15 തവണ വീതം കമ്മ്യൂണിറ്റി ഷീല്‍ഡ് നേടിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുനൈഡിന്റെ പേരിലാണ് ഏറ്റവുമധികം തവണ കപ്പടിച്ച റെക്കോര്‍ഡുള്ളത്. 21 കിരീടങ്ങള്‍ അവര്‍ക്കുണ്ട്.

മത്സരം തത്സമയം കാണാം

മത്സരം തത്സമയം കാണാം

ബ്രിട്ടീഷ് സമയം 4.30നാണ് മത്സരം ആരംഭിക്കുക. ഇന്ത്യയില്‍ ഇത് രാത്രി ഒമ്പത് മണിക്കാണ്. സോണി ടെന്‍ 2, ടെന്‍ 3 എസ്ഡി/എച്ച്ഡി ചാനലുകളില്‍ മത്സരം തത്സമയം ലഭ്യമാക്കും. ഇന്ത്യയില്‍ സോണി ലൈവില്‍ ലൈവ് സ്ട്രീമിംഗും ലഭ്യമാണ്.

Story first published: Saturday, August 29, 2020, 12:16 [IST]
Other articles published on Aug 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+