Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോള്‍ വഴങ്ങിയത് ബാഴ്‌സ, മകന്റെ ആര്‍പ്പുവിളിയില്‍ പകച്ച് മെസ്സി — വീഡിയോ

തോല്‍വിയോടെയാണ് പുതിയ ലാ ലിഗ സീസണില്‍ ബാഴ്‌സലോണയുടെ തുടക്കം. ആദ്യ മത്സരത്തില്‍ അത്‌ലറ്റിക ബില്‍ബാവയുമായി എതിരില്ലാത്ത ഒരു ഗോളിന് ബാഴ്‌സയ്ക്ക് തോല്‍വി വഴങ്ങേണ്ടി വന്നു. സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സിയില്ലാതെയായിരുന്നു ബാഴ്‌സയുടെ ആദ്യ അങ്കം. രണ്ടാം മത്സരത്തിലും ആരാധകര്‍ മെസിയെ കണ്ടില്ല. എന്നാല്‍ മെസ്സിയുടെ അഭാവം റയല്‍ ബെറ്റിസിനെതിരെ ബാഴ്‌സ പുറത്തുകാട്ടിയില്ല.

സീസണിലെ ആദ്യ ജയം

ആന്റോണി ഗ്രീസ്മാന്‍ ഇരട്ട ഗോള്‍ കണ്ടെത്തിയ മത്സരം, രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ബാഴ്‌സലോണ കൈപ്പിടിയിലൊതുക്കി. കാര്‍ലെസ് പെരസ്, ജോര്‍ഡി ആല്‍ബ, വിദാല്‍ എന്നിവരും ബാഴ്‌സയ്ക്കായി വല ചലിപ്പിച്ചു. നാബിര്‍ ഫെക്കിര്‍, മോറോണ്‍ ഗാര്‍സിയയും ചേര്‍ന്നാണ് റയല്‍ ബെറ്റിസിനായി ഗോള്‍ കണ്ടെത്തിയത്. ഇതേസമയം, ഞായറാഴ്ച്ചത്തെ കളി കാണാന്‍ ലയണല്‍ മെസ്സിയും ലൂയി സുവരാസുമുണ്ടായിരുന്നു ഗാലറിയില്‍.

ആർപ്പുവിളിച്ച് മാത്തിയോ

മത്സരം തുടങ്ങി 15 ആം മിനിറ്റില്‍ റയല്‍ ബെറ്റിസ് താരം ഫെക്കിര്‍ ബാഴ്‌സയുടെ ഗോള്‍വല കുലുക്കിയപ്പോള്‍ മെസ്സി ഞെട്ടി. സുവാരസ് ഞെട്ടി. ഒപ്പം ആരാധകരും! ഗോള്‍ വീണതിന് പിന്നാലെ മെസ്സിയുടെ മടിയിലിരുന്ന മകന്‍ മാത്തിയോ റയല്‍ ബെറ്റിസിനായി ആവേശപൂര്‍വം ആര്‍പ്പുവിളിക്കുകയായിരുന്നു. ഈ കാഴ്ച്ച കണ്ട് മെസ്സിയ്ക്ക് സമീപമിരുന്ന സുവാരസിന് കൗതുകം മറച്ചുവെയ്ക്കാനായില്ല. ഇപ്പോള്‍ ഈ രംഗങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചാരം നേടുന്നത്.

തിരിച്ചുവരവ്

എതിര്‍ ടീമിന്റെ ഗോളില്‍ മാത്തിയോ ആര്‍പ്പുവിളിക്കുന്നത് കണ്ട് പകച്ചുപോയെങ്കിലും മെസ്സിയുടെ മുഖത്തും ചിരി പിന്നാലെ പൊട്ടിവിടര്‍ന്നു. എന്തായാലും ആദ്യ ഗോള്‍ വഴങ്ങിയെങ്കിലും മത്സരത്തിലേക്ക് ബാഴ്‌സ ശക്തമായി തിരിച്ചുവന്നു. 41 ആം മിനിറ്റില്‍ ഗ്രീസ്മാനിലൂടെയാണ് ബാഴ്‌സ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്.

പൊരുതി നിന്നു രണ്ടര മണിക്കൂര്‍... ഫെഡറര്‍ കിടുങ്ങി, അടുത്തറിയാം ഇന്ത്യന്‍ താരോദയം നാഗലിനെ

50 ആം മിനിറ്റില്‍ ഗ്രീസ്മാന്‍തന്നെ ഗോള്‍ ലീഡ് ഉയര്‍ത്തി. 56, 77, 79 മിനിറ്റുകളിലും റയല്‍ ബെറ്റിസിന്റെ ഗോള്‍ മുഖത്തേക്ക് ബാഴ്‌സലോണ നിറയൊഴിച്ചു. 79 ആം മിനിറ്റില്‍ ഗാര്‍സിയയിലൂടെയാണ് റയല്‍ ബെറ്റിസ് തങ്ങളുടെ രണ്ടാം ഗോള്‍ കണ്ടെത്തിയത്. അടുത്തയാഴ്ച്ച നടക്കുന്ന മത്സരത്തില്‍ ബാഴ്‌സ നിരയിലേക്ക് മെസ്സി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

Story first published: Tuesday, August 27, 2019, 16:39 [IST]
Other articles published on Aug 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+