Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിക്കില്‍നിന്നും മോചിതനായി മെസ്സി തിരിച്ചുവരുന്നു; ഇന്റര്‍ മിലാനെതിരെ കളിച്ചേക്കും

മെസ്സി തിരിച്ചുവരുന്നു | Oneindia Malayalam

ബാഴ്‌സലോണ: പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ബാഴ്‌സലോണയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സി കളിക്കളത്തിലേക്ക് തിരിച്ചുവരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ഇന്റര്‍മിലാനെതിരെ നടക്കാനിരിക്കുന്ന മത്സരത്തില്‍ മെസ്സി കളിച്ചേക്കുമെന്ന് പരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദെ സൂചന നല്‍കി. വലതു കൈയ്ക്ക് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ഒക്ടോബര്‍ 20 മുതല്‍ മെസ്സി വിശ്രമത്തിലാണ്. ഇതേ തുടര്‍ന്ന് റയല്‍ മഡ്രിഡിനെതിരായ എല്‍ ക്ലാസിക്കോയും മെസ്സിക്ക് നഷ്ടമായിരുന്നു.

മെസ്സി ദിവസങ്ങള്‍ക്ക് മുന്‍പ് പരിശീലനം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന മത്സരത്തില്‍ മെസ്സി കളിക്കാന്‍ സാധ്യതയുണ്ടെന്ന് കോച്ച് പറഞ്ഞു. പരിശീലന സെഷനുകള്‍ പരിശോധിച്ച് മെസ്സിയുടെ സുരക്ഷ കൂടി കണക്കിലെടുത്തശേഷമായിരിക്കും കളിക്കാനിറങ്ങുക. മെസ്സി പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

lionelmessi

ഇന്ററുമായുള്ള മത്സരത്തിനായി ബാഴ്‌സലോണ കഴിഞ്ഞദിവസം തന്നെ ഇറ്റലി തലസ്ഥാനത്തെത്തിയിട്ടുണ്ട്. മെസ്സി തിരിച്ചുവരുന്ന കാര്യം അറിയില്ലെന്നും എന്നാല്‍ അത് സന്തോഷമുള്ള കാര്യമാണെന്നുമാണ് സഹതാരം സെര്‍ജി റോബെര്‍ട്ടോ പ്രതികരിച്ചത്. മെസ്സിയുടെ അഭാവം തങ്ങളെ ആശങ്കയിലാക്കിയിരുന്നു. മെസ്സി ടീമിലേയും ലോകത്തിലേയും ഏറ്റവും മികച്ച കളിക്കാരനാണെന്നും സെര്‍ജി പറഞ്ഞു.

മെസ്സിയില്ലാതെ നാലു മത്സരങ്ങളാണ് ബാഴ്‌സ പൂര്‍ത്തിയാക്കിയത്. ഇന്ററിനെതിരായ ആദ്യ മത്സരത്തില്‍ 2-0ന് ജയിച്ചതുള്‍പ്പെടെ നാലു മത്സരങ്ങളും ബാഴ്‌സ ജയിക്കുകയും ചെയ്തു. മെസ്സിയുടെ അസാന്നിധ്യം ബാധിക്കുമെന്ന് കരുതിയ എല്‍ ക്ലാസിക്കോയില്‍ 5-1നാണ് ബാഴ്‌സ ജയിച്ചു കയറിയത്. 10 വര്‍ഷത്തിന് ശേഷമായിരുന്നു മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമില്ലാത്ത ഒരു എല്‍ ക്ലാസിക്കോ നടന്നത്.

രണ്ടാം ടി20യില്‍ രോഹിത് ശര്‍മ കോലിയുടെ റെക്കോര്‍ഡ് തകര്‍ക്കാനൊരുങ്ങുന്നു; മികച്ചവന്‍ രോഹിത്തോ?

Story first published: Tuesday, November 6, 2018, 14:26 [IST]
Other articles published on Nov 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+