Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാണികളുടെ ആവേശം അതിരുവിട്ടു!! ഭയന്ന് മെസ്സി സ്‌റ്റേഡിയം വിട്ടു; പര്യടനം റദ്ദാക്കുമോ?

കൊല്‍ക്കത്ത: അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ തുടക്കം പാളിയിരിക്കുകയാണ്. കൊല്‍ക്കയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ അദ്ദേഹം പങ്കെടുത്ത ചടങ്ങാണ് അലങ്കോലമായത്.

കാണികളുടെ ആവേശം അതിരുകടന്നതോടെ ഭയന്ന മെസ്സി വളരെ പെട്ടെന്നു സ്‌റ്റേഡിയം വിട്ടത് വലിയ സംഘര്‍ഷങ്ങളിലേക്കു നയിക്കുകയായിരുന്നു. അദ്ദേഹത്തിനൊപ്പം ഉറുഗ്വേ സൂപ്പര്‍ താരം ലൂയിസ് സുവാരസ്, ദേശീയ ടീമിലെ സഹതാരം റോഡ്രിഗോ ഡി പോള്‍ എന്നിവരുമുണ്ടായിരുന്നു.

മൂന്നു ദിവസത്തെ പര്യടനത്തിന്റെ ഭാഗമായാണ് കാല്‍പന്തുകളിയിലെ മിശിഹ ഇന്ത്യന്‍ മണ്ണിലെത്തിയത്. നാലു നഗരങളാണ് അദ്ദേഹം സന്ദര്‍ശിക്കുക. ഇതില്‍ ആദ്യത്തെ സ്റ്റോപ്പാണ് കൊല്‍ക്കത്ത. ഇവിടെ നിന്നും ഹൈദരാബാദിലേക്കും തുടര്‍ന്നു മുംബൈയിലേക്കും പറക്കുന്ന മെസ്സി അവസാനം ഡല്‍ഹിയും സന്ദര്‍ശിച്ച ശേഷം മടങ്ങും.

LIONEL MESSI

കൊല്‍ക്കത്തയില്‍ സംഭവിച്ചതെന്ത്?

ഇന്നു പുലര്‍ച്ചെ 2.30ന് കൊല്‍ക്കത്തയിലെത്തിയ ലയണല്‍ മെസ്സിയുടെ ആദ്യ പരിപാടായിയുന്നു സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഷെഡ്യൂള്‍ ചെയ്തിരുന്നത്. പക്ഷെ കഷ്ടിച്ച് 20 മിനിറ്റോളം മാത്രമേ അദ്ദേഹത്തിനു സ്റ്റേഡിഡയത്തില്‍ തുടരാനായുള്ളൂ. പതിനായിരക്കണക്കിന് ആരാധകരാണ് മെസ്സിയെ ഒരു നോക്കു കാണുന്നതിനായി ടിക്കറ്റെടുത്ത് വളരെ നേരത്തെ സ്‌റ്റേഡിയത്തിലെത്തിയത്.

പക്ഷെ ടണലില്‍ നിന്നും മെസ്സി ഗ്രൗണ്ടിലേക്കു പ്രവേശിച്ചതിനു പിന്നാലെ സുരക്ഷാ സജ്ജീകരണങ്ങള്‍ താറുമാറാവുകയായിരുന്നു. ആരാധകര്‍ ബാരിക്കേഡുകള്‍ ഭേദിച്ച് തങ്ങളുടെ പ്രിയ താരത്തിനു അരികിലേക്കു ഇരമ്പിയെത്തി. ഇതോടെ അസ്വസ്ഥനും ഭയചകിതനുമായ മെസ്സി തനിക്കു ഉടന്‍ പുറത്തേക്കു പോവണമെന്നു സംഘാടകരെ അറിയിക്കുകയും ചെയ്തു.

തുടര്‍ന്നു അര്‍ജന്റൈന്‍ ഇതിഹാസത്തെ വലിയ സുരക്ഷാ അകമ്പടിയോടെ പുറത്തേക്കു കൊണ്ടു പോവുകയുമായിരുന്നു. വലിയ തുക മുടക്കി മെസ്സിയെ കാണാന്‍ സ്റ്റേഡിയത്തിലെത്തിയ കാണികള്‍ ഇതോടെ രോഷാകുലരായി മാറി. കൂവി വിളിച്ചും ഗ്രൗണ്ടിലേക്കു ബോട്ടിലുകള്‍ വലിച്ചെറിഞ്ഞുമാണ് അവര്‍ അരിശം പ്രകടിപ്പിച്ചത്.

നിരവധി കാണികള്‍ ഗ്രൗണ്ട് കൈയേറുകയും ഫൈബര്‍ഗ്ലാസ് കസേരകള്‍ തകര്‍ക്കുകയും ചെയ്തു. സീറ്റിങ് ഏരിയയിലുണ്ടായിരുന്ന ഒരു സോഫ അവര്‍ അഗ്നിക്ക് ഇരയാക്കി. സ്റ്റേഡിയത്തില്‍ സ്ഥാപിച്ച മെസ്സിയുടെ വലിയ കട്ടൗട്ടുകളും പോസ്റ്റുകളുമെല്ലം വലിച്ചു കീറി നശിപ്പിക്കുകയും ചെയ്തു. കാണികള്‍ അക്രമാസക്തരായതോടെ പോലീസ് ഇടപെടുകയും ലാത്തി വീശി വിരട്ടിയോടിക്കുകയുമായിരുന്നു.

KOLKATA

പരിപാടിയുടെ സംഘാടകനായ സതാദ്രു ദത്തയോടാണ് കാണികള്‍ അവരുടെ രോഷം പ്രകടിപ്പിച്ചത്. ടിക്കറ്റിനായി തങ്ങളില്‍ നിന്നും ഈടാക്കിയ പണം തിരികെ നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുകയായിരുന്നു.

നേരത്തേ മെസ്സി സ്റ്റേഡിയത്തിലെത്തിയപ്പോള്‍ സംസാരിക്കുകയും ഒരുമിച്ച് ഫോട്ടോസ് എടുക്കുകയുമെല്ലാം ചെയ്ത മന്ത്രി അരൂപ് ബിശ്വാസിനെതിരേയും കാണികള്‍ രോഷം പ്രകടിപ്പിച്ചു.

സാള്‍ട്ട് ലേക്കിലെ സ്വീകരണ പരിപാടി അവതാളത്തിലായതില്‍ മെസ്സിയോടു മാപ്പു ചോദിച്ചിരിക്കുകയണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നു അവര്‍ ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. അതേസമയം, കൊല്‍ക്കത്തയില്‍ കാര്യങ്ങള്‍ കൈവിട്ടു പോയെങ്കിലും മെസ്സിയുടെ ഇന്ത്യാ ടൂര്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ മുന്നോട്ടു പോവും.

Story first published: Saturday, December 13, 2025, 16:10 [IST]
Other articles published on Dec 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+