Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റീന ടീം കേരളത്തിലെത്തും, ഒക്ടോബറില്‍ സൗഹൃദ മത്സരം കളിക്കും; മെസിയും ടീമിലുണ്ടാവും!

കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. ആധുനിക ഫുട്‌ബോളിലെ ഇതിഹാസമായ ലയണല്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തിലേക്കെത്തുന്ന കാര്യത്തില്‍ തീരുമാനമായിരിക്കുകയാണ്. ഈ വര്‍ഷം ഒക്ടോബറിലാണ് മെസിയും സംഘവും കേരളത്തിലേക്കെത്തുന്നത്. കേരളത്തിലേക്കെത്തുന്നു എന്നത് മാത്രമല്ല കൊച്ചിയില്‍ സൗഹൃദ മത്സരവും ടീം കളിക്കുന്നുണ്ട്. ടീമിന്റെ സ്‌പോണ്‍സര്‍മാരായ എച്ച്എസ്ബിസിയാണ് ഇക്കാര്യം അറിയിച്ചത്.

14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അര്‍ജന്റീന ടീം ഇന്ത്യയിലേക്കെത്താന്‍ പോവുന്നത്. നേരത്തെ കേരള കായിക മന്ത്രിയായ വി അബ്ദുറഹിമാന്‍ അര്‍ജന്റീന ടീം കേരളത്തിലേക്കെത്തുമെന്നും സൗഹൃദ മത്സരം കളിക്കുമെന്നും പറഞ്ഞിരുന്നെങ്കിലും ഔദ്യോഗികമായ തീയ്യതി പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ എച്ച്എസ്ബിസി ഔദ്യോഗികമായി രംഗത്തെത്തിയതോടെ മെസിയും സംഘവും കേരളത്തിലേക്കെത്തുമെന്ന കാര്യം ഇപ്പോള്‍ ഉറപ്പായിരിക്കുകയാണ്.

കേരളത്തില്‍ വലിയ ആരാധക പിന്തുണയുള്ള താരമാണ് മെസി. അതുകൊണ്ടുതന്നെ മെസി കേരളത്തിലേക്കെത്തിയാല്‍ വലിയ സ്വീകാര്യത ലഭിക്കുമെന്നുറപ്പാണ്. കൊച്ചിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയമുണ്ട്. നിലവില്‍ ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ക്ക് വേദിയാവുന്നത് കൊച്ചിയാണ്. അര്‍ജന്റീനക്ക് കളിക്കാനായി സ്റ്റേഡിയം നവീകരണമടക്കം ആവശ്യമാണ്. എച്ച്എസ്ബിസി പ്രസ്താവനയിലൂടെ അര്‍ജന്റീനയുടെ വരവ് സ്ഥിരീകരിച്ചതിനാല്‍ ഇനി മുന്നൊരുക്കത്തിനുള്ള സമയമാണെന്ന് പറയാം.

argentina

2011 സെപ്തംബറില്‍ അര്‍ജന്റീന കൊല്‍ക്കത്തയില്‍ കളിച്ചിരുന്നു. ഇതിന് ശേഷം ആദ്യമായാണ് ഇപ്പോള്‍ ഇന്ത്യയിലേക്കെത്തുന്നത്. ഇന്ത്യയിലെ ഫുട്‌ബോളിന് പുതിയ ഉയര്‍ച്ചകള്‍ സമ്മാനിക്കുന്നതും ലോക ശ്രദ്ധ നേടിക്കൊടുക്കുന്നതുമായ നേട്ടമാണിതെന്ന് പറയാം. ലയണല്‍ മെസി കേരളത്തില്‍ പന്ത് തട്ടുകയെന്നത് തന്നെ ആരാധകരെ സംബന്ധിച്ച് അവിസ്മരണീയ കാഴ്ചയായിരിക്കും. മെസിയും അര്‍ജന്റീനയും കേരളത്തിലെത്തുന്നതിന് വലിയ മാധ്യമ ശ്രദ്ധ ലഭിക്കുമെന്നുറപ്പാണ്.

ഇത് ഇന്ത്യയിലെ ഫുട്‌ബോളിന് ഗുണകരമായി മാറാനാണ് സാധ്യത കൂടുതല്‍. നിലവില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിനായുള്ള യോഗ്യതാ മത്സരം കളിക്കുകയാണ് അര്‍ജന്റീന ടീം. ബ്രസീലിനെ 4-1ന് തോല്‍പ്പിച്ച് അര്‍ജന്റീന ലോകകപ്പ് യോഗ്യതയും നേടിയെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത ലോകകപ്പിന് മുമ്പായി അര്‍ജന്റീന ടീം കേരളത്തിലേക്കെത്തുന്നത് ആരാധകര്‍ വലിയ ആവേശമാക്കി മാറ്റുമെന്നുറപ്പാണ്.

മെസി കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. വരുന്ന ലോകകപ്പ് കൂടി കളിച്ച് വിരമിക്കാനുള്ള നീക്കത്തിലാണ് മെസിയുള്ളത്. അവസാന ലോകകപ്പില്‍ മെസിക്ക് കീഴില്‍ അര്‍ജന്റീന കപ്പ് നേടിയിരുന്നു. ഇത്തവണ കപ്പിലേക്കെത്താന്‍ മെസിക്ക് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇത്തവണ മികച്ച താരനിരയോടെയാണ് അര്‍ജന്റീന ലോകകപ്പിന് തയ്യാറെടുക്കുന്നത്. കേരളത്തിലെത്തുന്ന അര്‍ജന്റീന ടീമില്‍ ആരൊക്കെ ഉണ്ടാവുമെന്നത് കാത്തിരുന്ന് കാണാം.

Story first published: Wednesday, March 26, 2025, 16:22 [IST]
Other articles published on Mar 26, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+