Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലയണല്‍ മെസ്സിക്ക് 50 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

ബാഴ്‌സലോണ: തന്റെ പേരിന് കളങ്കമുണ്ടാക്കുന്ന രീതിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്നുകാട്ടി ലയണല്‍ മെസ്സി നല്‍കിയ മാനനഷ്ടക്കേസില്‍ കോടതിയില്‍ നിന്നും അനുകൂലവിധി. 65,000 യൂറോ(ഏദേശം 50 ലക്ഷം രൂപ) മെസ്സിക്ക് നല്‍കാനാണ് ബാഴ്‌സലോണ കോടതി വിധിച്ചിരിക്കുന്നത്. ലഭിച്ച തുക മെസ്സി ചാരിറ്റിക്ക് നല്‍കും.

അര്‍ജന്റീനയിലെ പത്രമായ ലാ റാസോണിനെതിരെയായിരുന്നു മെസ്സി പരാതി നല്‍കിയിരുന്നത്. ജര്‍മനിക്കെതിരായ ലോകകപ്പ് തോല്‍വിക്കുശേഷമായിരുന്നു മെസ്സിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പത്രത്തില്‍ ലേകനം പ്രസിദ്ധീകരിച്ചത്. അല്‍ഫോണ്‍സോ ഉസിയയുടെതായിരുന്നു മെസ്സിക്കെതിരായ ലേഖനം.

lionel-messi

മെസ്സി കളിയില്‍ ഉഴപ്പിയെന്നും ആത്മാര്‍ഥതയില്ലാതെയാണ് ഫൈനല്‍ മത്സരം കളിച്ചതെന്നും ലേഖനത്തിലുണ്ട്. മെസ്സിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളും ലേഖനത്തിലുണ്ട്. ഇതേതുടര്‍ന്നാണ് മെസ്സിയുടെ മാനേജ്‌മെന്റ് മാനനഷ്ടക്കേസുമായി ബാഴ്‌സലോണ കോടതിയെ സമീപിച്ചത്. കോടതി അല്‍ഫോണ്‍സോയോട് മാനനഷ്ടം നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

അല്‍ഫോണ്‍സയുടെ ലേഖനം മെസ്സിയെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ലേഖനം മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന ലേഖകന്റെ വാദം കോടതി തള്ളി. മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്തും എഴുതാനുള്ള ലൈസന്‍സ് ആര്‍ക്കും ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി.

Story first published: Wednesday, June 8, 2016, 8:45 [IST]
Other articles published on Jun 8, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+