Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പയ്ക്ക് കാഹളം മുഴങ്ങി; മെസ്സി അര്‍ജന്റീന ടീമിലേക്ക് മടങ്ങുന്നു

ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായുള്ള നറുക്കെടുപ്പ് കഴിഞ്ഞതോടെ അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സി ദേശീയ ടീമിലേക്ക് മടങ്ങിയെത്തുന്നു. 2018 ലോകകപ്പിനുശേഷം മെസ്സി രാജ്യത്തിനായി കളിച്ചിട്ടില്ല. ലോകകപ്പിലെ നിരാശാജനകമായ പ്രകടനമാണ് മെസ്സിയുടെ വിട്ടുനില്‍ക്കലിനിടയാക്കിയത്. ലോകകപ്പിലെ നാലു മത്സരങ്ങള്‍ ഒരു കളിമാത്രമാണ് അര്‍ജന്റീനയ്ക്ക് ജയിക്കാനായത്.

messi

മെസ്സി ദേശീയ ടീമിലേക്ക് മടങ്ങിയെത്തുമെന്ന് താത്കാലിക പരിശീലകന്‍ ലയണല്‍ സ്‌കലോനി പ്രതീക്ഷ പ്രകടിപ്പിച്ചു. മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന സൗഹൃദ മത്സരങ്ങളില്‍ മെസ്സി കളിക്കുമെന്നാണ് പ്രതീക്ഷ. അതിന് മുന്‍പ് തന്നെ മെസ്സിയുമായി വിശദമായി സംസാരിക്കും. കോപ്പ ടൂര്‍ണമെന്റിനായുള്ള നറുക്കെടുപ്പ് മെസ്സിയില്‍ ആവേശമുണ്ടാക്കിയിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

2015ലും 2016ലും നടന്ന കോപ്പ അമേരിക്ക ഫൈനലിലെത്തിയെങ്കിലും അര്‍ജന്റീനയ്ക്ക് കിരീടം നേടാന്‍ കഴിഞ്ഞിരുന്നില്ല. രാജ്യത്തിനായി ഒരു കിരീടംപോലുമില്ലാതെ മെസ്സി വിരമിക്കേണ്ടിവരുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്. മെസ്സിയുടെ സാന്നിധ്യത്തില്‍ ഇക്കുറി യുവതാരങ്ങളുമായി കരുത്തറിയിക്കാനാകും അര്‍ജന്റീനയുടെ വരവ്. കരുത്തരായ ബ്രസീലിനാണ് ഇത്തവണ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ടൂര്‍ണമന്റ് സ്വന്തം നാട്ടില്‍ നടക്കുന്ന ആനുകൂല്യവും ബ്രസീലിനുണ്ട്. ജൂണില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ കൊളംബിയ, പരാഗ്വെ, ഖത്തര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കരുത്തരുടെ ഗ്രൂപ്പിലാണ് അര്‍ജന്റീന. പെറു, വെനസ്വലെ, ബൊളീവിയ തുടങ്ങിയവര്‍ അടങ്ങിയ ഗ്രൂപ്പ് ബ്രസീലിന് എളുപ്പമാകും.

Story first published: Friday, January 25, 2019, 12:26 [IST]
Other articles published on Jan 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+