Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റൈന്‍ ജഴ്‌സിയില്‍ മെസ്സി വീണ്ടുമെത്തുമോ? ബാഴ്‌സ കോച്ച് പറയുന്നത്... പ്രതീക്ഷയ്ക്കു വകയുണ്ട്

മാഡ്രിഡ്: ഫുട്‌ബോള്‍ ലോകത്ത് കുറച്ചു മാസങ്ങളായി പ്രധാന സംസാരവിഷയം അര്‍ജന്റൈന്‍ ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ ഭാവിയെക്കുറിച്ചാണ്. ദേശീയ ടീമില്‍ നിന്നും അനിശ്ചിതമായി വിട്ടുനില്‍ക്കുന്ന അദ്ദേഹം ഇനി തിരിച്ചെത്തുമോയെന്നതാണ് പ്രധാന ചോദ്യം. റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ തോറ്റ് അര്‍ജന്റീന പുറത്തായ ശേഷം മെസ്സി ടീമില്‍ നിന്നു മാറിനില്‍ക്കുകയാണ്. തന്റെ ക്ലബ്ബായ ബാഴ്‌സലോണയ്ക്കു വേണ്ടി മാത്രമേ അദ്ദേഹം ഇപ്പോള്‍ കളിക്കുന്നുള്ളൂ.

ആഗസ്റ്റില്‍ നടന്ന രണ്ടു സൗഹൃദ മല്‍സരങ്ങളിലും അദ്ദേഹം അര്‍ജന്റൈന്‍ ടീമില്‍ ഇല്ലായിരുന്നു. കൂടാതെ ഈ മാസം ചിരവൈരികളായ ബ്രസീലിനെതിരേയുള്ള ക്ലാസിക്കുള്‍പ്പെടെ രണ്ടു സൗഹൃദങ്ങള്‍ക്കുള്ള ടീമിലും മെസ്സിയില്ല. ദേശീയ ടീമിന്റെ കോച്ചായ ലയണല്‍ സ്‌കലോനിക്കും മുന്‍ ക്യാപ്റ്റന്റെ ഭാവി പരിപാടികളെക്കുറിച്ച് ബോധ്യമില്ല. അതിനിടെയാണ് മെസ്സിയുടെ ഭാവിയെക്കുറിച്ച് ബാഴ്‌സ കോച്ച് ഏണസ്‌റ്റോ വാല്‍വെര്‍ഡെ വെളിപ്പെടുത്തിയത്.

 മെസ്സിയെ വീണ്ടും കാണാം

മെസ്സിയെ വീണ്ടും കാണാം

അര്‍ജന്റീനയുടെ പ്രശസ്തമായ ജഴ്‌സിയില്‍ മെസ്സിയെ വീണ്ടും കാണാനാവുമെന്നാണ് വാല്‍വെര്‍ഡെ ഉറപ്പിച്ചു പറയുന്നത്. മെസ്സി ദേശീയ ടീമിലേക്കു തിരിച്ചുപോവണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് നമുക്കറിയാം. തീര്‍ച്ചയായും അത് തന്നെ സംഭവിക്കും.
മെസ്സി അര്‍ജന്റീനയ്ക്കു വേണ്ടി കളിക്കണമെന്നു തന്നെയാണ് ബാഴ്‌സയും ആഗ്രഹിക്കുന്നത്. അര്‍ജന്റീനയുടെ ജഴ്‌സിയില്‍ മെസ്സിയെ വീണ്ടും കാണാനായാല്‍ അദ്ദേഹം ആഹ്ലാദവാനാണ് എന്നു തന്നെയാണ് അര്‍ഥമെന്നും വാല്‍വെര്‍ഡെ വിശദമാക്കി.

ഇനിയുമേറെ ചെയ്യാനുണ്ട്

ഇനിയുമേറെ ചെയ്യാനുണ്ട്

അര്‍ജന്റീനയ്ക്കു വേണ്ടി ഇനിയും പലതും ചെയ്യാന്‍ മെസ്സിക്കു സാധിക്കും. ഇപ്പോഴുള്ള മാറിനില്‍ക്കല്‍ താല്‍ക്കാലികം മാത്രമാണ്. എവിടെ കളിച്ചാലും മെസ്സിക്ക് നല്ല പ്രകടനം നടത്തണമെന്നു മാത്രമാണ് തങ്ങളുടെ ആഗ്രഹമെന്നും വാല്‍വെര്‍ഡെ പറഞ്ഞു.
നേരത്തേ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയയും മെസ്സിയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് പോസിറ്റീവായാണ് സംസാരിച്ചത്. മെസ്സി ടീമില്‍ തിരികെയെത്തുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

അരങ്ങേറ്റം 2005ല്‍

അരങ്ങേറ്റം 2005ല്‍

2005 ആഗസ്റ്റിലാണ് അര്‍ജന്‍ീറീനയ്ക്കു വേണ്ടി മെസ്സി അരങ്ങേറിയത്. ഇതുവരെ 128 മല്‍സരങ്ങില്‍ കളിച്ച അദ്ദേഹം 65 ഗോളുകള്‍ നേടിയിട്ടുണ്ട്. റഷ്യന്‍ ലോകകപ്പിനു മുമ്പ് കളിച്ച മൂന്നു പ്രധാന ഫൈനലുകളിലും അര്‍ജന്റീന തോറ്റതിനെ തുടര്‍ന്ന് മെസ്സി ഏറെ അസ്വസ്ഥനായിരുന്നു.
2016ലെ കോപ്പ അമേരിക്ക ഫൈനലിലെ പരാജയത്തില്‍ മനം നൊന്ത് വിരമിക്കല്‍ പ്രഖ്യാപിച്ച അദ്ദേഹം പിന്നീട് തീരുമാനം പിന്‍വലിച്ച് കളിക്കളത്തില്‍ തിരിച്ചെത്തുകയായിരുന്നു.
അതുപോലൊരു ട്വിസ്റ്റ് തന്നെയാണ് 31കാരനില്‍ നിന്നും ഇത്തവണയും അസോസിയേഷനും ആരാധകരും ഫുട്‌ബോള്‍ പ്രേമികളുമെല്ലാം പ്രതീക്ഷിക്കുന്നത്.

Story first published: Thursday, October 4, 2018, 11:14 [IST]
Other articles published on Oct 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+