ബ്രസീലിനെതിരായ ക്ലാസിക്കിലും മെസ്സിയില്ല!! ഇനിയും കാത്തിരിക്കണോ? അസോസിയേഷന്‍ പറയുന്നത്...

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ പ്രശസ്തമായ ജഴ്‌സിയില്‍ ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ ലയണല്‍ മെസ്സിയെ ഇനിയും കാണാനാവുമോയെന്ന് ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സൂചനകളൊന്നും ആര്‍ക്കും ലഭിച്ചിട്ടില്ലെന്നതാണ് അനിശ്ചിതത്വം വര്‍ധിപ്പിക്കുന്നത്.
റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സിനോടു തോറ്റ് അര്‍ജന്റീന പുറത്തായ ശേഷം മെസ്സി ടീമില്‍ നിന്നും മാറിനില്‍ക്കുകയാണ്. കഴിഞ്ഞ മാസം നടന്ന രണ്ടു സൗഹൃദ മല്‍സരങ്ങളിലും അദ്ദേഹം കളിച്ചിരുന്നില്ല. കൂടാതെ അടുത്ത മാസം ചിരവൈരികളായ ബ്രസീലിനെതിരായ ക്ലാസിക്കിലും അദ്ദേഹമുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആശങ്ക വേണ്ട, മെസ്സി തിരിച്ചെത്തും
കോച്ച് ലയണല്‍ സ്‌കലോനിയും ടീമിന്റെ കോടിക്കണക്കിന് ആരാധകരും മെസ്സിയുടെ തിരിച്ചുവരവ് സംബന്ധിച്ച് ആശങ്കയിലാണെങ്കിലും ദേശീയ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. മെസ്സി തീര്‍ച്ചയായും അര്‍ജന്റീനയ്ക്കു വേണ്ടി ഇനിയും ജഴ്‌സിയണിയുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയ പറയുന്നു.

മെസ്സിക്കു സമയം നല്‍കൂ...
ധൃതി പിടിക്കേണ്ട, മെസ്സിക്കു ഭാവിയെക്കുറിച്ച് ആലോചിക്കാന്‍ സമയം നല്‍കണമെന്ന് ടാപ്പിയ ആവശ്യപ്പെട്ടു. ആവശ്യമുള്ളത്രയും സമയമെടുത്ത് അദ്ദേഹം ഭാവിയെക്കുറിച്ച് ആലോചിക്കട്ടെ. കാര്യങ്ങള്‍ ഇപ്പോഴുള്ളതു പോലെ തന്നെ മുന്നോട്ടു പോവുന്നതാണ് നല്ലത്. ദേശീയ ടീമിനായി വീണ്ടും കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് മെസ്സി തുറന്നു പറയുന്നതു വരെ ടീം കാത്തിരിക്കുമെന്നും ടാപ്പിയ വ്യക്തമാക്കി.

മെസ്സിക്ക് ടീമിനോടുള്ള ഇഷ്ടം
അര്‍ജന്റൈന്‍ ടീമിനോട് മെസ്സിക്കുള്ള ഇഷ്ടം മറ്റാരേക്കാളും തനിക്കറിയാം. അതുകൊണ്ടു തന്നെയാണ് അദ്ദേഹം വീണ്ടും ടീമിനായി കളിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നത്. എപ്പോള്‍ മെസ്സി മടങ്ങിവരണമെന്ന് പ്രത്യേക സമയമൊന്നും വച്ചിട്ടില്ല. ഉചിതമായ സമയമാവുമ്പോള്‍ അതു സംഭവിച്ചിരിക്കും. ധൃതി പിടിച്ചിട്ടു കാര്യമില്ലെന്നും ടാപ്പിയ പറഞ്ഞു.

ടീമിനെ ഉടന്‍ പ്രഖ്യാപിക്കും
ബ്രസീലിനെതിരായ ക്ലാസിക്കുള്‍പ്പെടെ അടുത്ത മാസം നടക്കാനിരിക്കുന്ന രണ്ടു സൗഹൃദ മല്‍സരങ്ങള്‍ക്കമുള്ള അര്‍ജന്റീന ടീമിനെ ഈയാഴ്ച പ്രഖ്യാപിച്ചേക്കും. സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയ, ഡിഫന്‍ഡര്‍ നിക്കോളാസ് ഒട്ടാമെന്‍ഡി എന്നിവരുള്‍പ്പെടെ ചിലി സീനിയര്‍ താരങ്ങളെ കോച്ച് ലയണല്‍ സ്‌കലോനി ടീമിലേക്കു തിരിച്ചുവിളിക്കുമെന്നാണ് സൂചന.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications