Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പയില്‍ പുതിയ ജഴ്‌സി; മടങ്ങിവരവില്‍ പൊളിക്കാന്‍ മെസ്സി, ഒപ്പം ഡിബാലയും

ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ഒരുങ്ങുന്ന അര്‍ജന്റീനയ്ക്ക് പുതിയ ജഴ്‌സി. ലോകകപ്പിന് ശേഷം മടങ്ങിവരവ് ആഘോഷിക്കാനൊരുങ്ങുന്ന ലയണല്‍ മെസ്സിയും മറ്റൊരു തരം ഡിബാലയും ചേര്‍ന്ന് ജഴ്‌സി പുറത്തിറക്കി. വെള്ളയും നീലയും നിറങ്ങള്‍ ചേര്‍ന്നതായിരുന്നു അര്‍ജന്റീനയുടെ ജഴ്‌സി. ഇത്തവണ ജഴ്‌സില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ടീം ഇറങ്ങുക.

messi

നീലനിറം വെള്ളയില്‍ അലിഞ്ഞുചേരുന്ന രീതിയിലാണ് പുതിയ ലുക്ക്. നേരത്തെ മൂന്ന് നീല വരകളായിരുന്നെങ്കില്‍ വീതിയേറിയ രണ്ട് നീലവരകള്‍ വെള്ള നിറത്തോട് അലിഞ്ഞുചേരുന്ന രീതിയില്‍ പുതിയ ജഴ്‌സി ഡിസൈന്‍ ചെയ്തിരിക്കുന്നു. വെനസ്വേലയ്ക്കെതിരെ ശനിയാഴ്ച നടക്കുന്ന സൗഹൃദ മത്സരത്തില്‍ ഈ ജേഴ്സിയില്‍ ആകും ആകും അര്‍ജന്റീന മൈതാനത്തിറങ്ങുക.

അഡിഡാസ് ആണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ സ്‌പോണ്‍സര്‍മാര്‍. അര്‍ജന്റീനയുടേത് കൂടാതെ മെക്സിക്കോ, കൊളംബിയ ടീമുകളുടെ ജേഴ്സിയിലും അഡിഡാസ് ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 2019ലെ കോപ്പ അമേരിക്ക ടൂര്‍ണമെന്റിനായാണ് അര്‍ജന്റീനയുടെ ഒരുക്കം. റഷ്യ ലോകകപ്പില്‍ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെ സൂപ്പര്‍താരം ലയണല്‍ മെസ്സി ടീമില്‍നിന്നും വിട്ടുനിന്നിരുന്നു. ഫുട്‌ബോള്‍ അസോസിയേഷന്റെ നിരന്തര അഭ്യര്‍ഥനയെ തുടര്‍ന്ന് മെസ്സി തിരിച്ചെത്തിയതോടെ ആരാധകര്‍ ആവേശത്തിലാണ്.

Story first published: Wednesday, March 20, 2019, 16:55 [IST]
Other articles published on Mar 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+