Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലയണല്‍ മെസ്സിക്കായി ചെല്‍സിയുടെ ശ്രമം

ലണ്ടന്‍: മുന്‍ ലോക ഫുട്‌ബോളറും നിലവില്‍ ലോകത്തെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളുമായ ലയണല്‍ മെസ്സിയെ ടീമിലെത്തിക്കാനായി ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ഫുട്‌ബോള്‍ ടീം ചെല്‍സി ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട്. സമ്മര്‍ സീസണില്‍ മെസ്സിയെ സ്വന്തമാക്കാനായി ഏകദേശം 118 മില്യണ്‍ പൗണ്ടിന്റെ ഓഫറാണ് ചെല്‍സി ബാഴ്‌സലോണയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

പുതിയ സീസണില്‍ ഡിയേഗോ കോസ്റ്റയെയും ഫാബ്രിഗാസിനെയും വാങ്ങിയ ചെല്‍സിയാണ് ഏറ്റവും മികച്ച ട്രാന്‍സ്ഫര്‍ നടത്തിയത്. ടീമില്‍ പുതുമുഖക്കാരാണെങ്കിലും സീസണിലെ ചെല്‍സിയുടെ വിജയങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചത് കോസ്റ്റയും ഫാബ്രിഗാസുമാണ്. മെസ്സിയെ കൂടി ടീമിലെത്തിക്കാനായാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ഒരുവട്ടം കൂടി മുത്തമിടാന്‍ കഴിയുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ.

messi

മെസ്സിയുടെ അടുത്ത കൂട്ടുകാരനും മുന്‍ ക്ലബ്ബ്‌മേറ്റുമായ ഫാബ്രിഗാസ് ചെല്‍സിയിലുള്ളത് മെസ്സിയെ സ്വന്തമാക്കാനുള്ള ചെല്‍സിയുടെ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടും. മെസ്സി ആഴ്‌സണലിലേക്ക് കൂടുമാറാന്‍ ശ്രമം നടത്തിയതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഫാബ്രിഗാസ് തന്നെയാണ് തന്റെ മുന്‍ ടീമായ ആഴ്‌സണലിലേക്ക് മെസ്സിയെ നിര്‍ദ്ദേശിച്ചത്.

ചെറുപ്രായത്തില്‍ പോഷകാഹാരത്തിന്റെ കുറവുമൂലം ബുദ്ധിമുട്ടിയ മെസ്സിയ എല്ലാവിധ സൗകര്യങ്ങളോടും കൂടി ദത്തെടുത്തത് ബാഴ്‌സലോണയായിരുന്നു. ബാഴ്‌സയിലെ പരിശീലനമാണ് മെസ്സിയെ ലോകം അറിയുന്ന താരമാക്കിയതും. അതുകൊണ്ടുതന്നെ കരിയര്‍ മുഴുവന്‍ മെസ്സി ബാഴ്‌സയ്ക്കുവേണ്ടി പന്തുതട്ടുമെന്ന് മെസ്സി തന്നെ പറഞ്ഞിരുന്നെങ്കിലും അടുത്തിടെയായി ടീ മാനേജ്‌മെന്റുമായുള്ള ഉരസലുകളെ തുടര്‍ന്ന് മെസ്സി കളം മാറ്റിച്ചവിട്ടാന്‍ ഒരുങ്ങുകയാണ്.

Story first published: Sunday, September 28, 2014, 9:06 [IST]
Other articles published on Sep 28, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+