Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ അര്‍ജന്റീന ടീമുമായി ലോകകപ്പിന് പോകണോ?; മെസ്സി കട്ടക്കലിപ്പില്‍

ബ്യൂണസ്‌ഐറിസ്: സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ അര്‍ജന്റീന സ്‌പെയിനിനോട് തകര്‍ന്നടിഞ്ഞത് സൂപ്പര്‍താരം ലയണല്‍മെസ്സിയെ പ്രകോപിതനാക്കിയതായി റിപ്പോര്‍ട്ട്. ലോകകപ്പില്‍ വമ്പന്‍ ടീമുകളുമായി ഏറ്റുമുട്ടേണ്ട അര്‍ജന്റീനയുടെ കളിക്ക് നിലവാരമില്ലെന്നാണ് മെസ്സി ടീം മാനേജ്‌മെന്റിനോട് തുറന്നടിച്ചത്.

നാളുകള്‍ക്കു മുന്നേ മെസ്സി ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തിയിരുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഒന്നോ രണ്ടോ സ്ഥാനക്കാരായി നേരത്തെ തന്നെ ലോകകപ്പ് ഫൈനല്‍ റൗണ്ടിന് ടിക്കറ്റെടുക്കുന്നതാണ് അര്‍ജന്റീനയുടെ രീതി. എന്നാല്‍, തപ്പിത്തടഞ്ഞ് അവസാന മത്സരത്തില്‍ ലോകകപ്പിന് അവസരം കിട്ടിയ ടീമിന്റെ നിലവാരത്തില്‍ ഫുട്‌ബോള്‍ വിദഗ്ധര്‍ ഇപ്പോള്‍ കൂടുതല്‍ സംശയം പ്രകടിപ്പിച്ചു തുടങ്ങി.

messi

വലിയ ടീമുകളോട് ഏറ്റുമുട്ടാന്‍ ഈ നിലവാരം പുറത്തെടുത്താല്‍ പോരെന്ന് മെസ്സി അന്നേ പറഞ്ഞു തുടങ്ങിയതാണ്. എന്നാല്‍, ടീം ഒട്ടും മുന്നോട്ടു പോയിട്ടില്ലെന്നാണ് സ്‌പെയിനിനെതിരായ മത്സരം തെളിയിക്കുന്നത്. പരിക്കുമൂലം പുറത്തിരുന്ന മെസ്സി കളി അവസാനിക്കുന്നതിന് മുന്‍പ് സ്റ്റേഡിയം വിട്ടതും വിവാദമായിട്ടുണ്ട്.

ചിര വൈരികളായ റയല്‍ മാഡ്രിഡിന്റെ താരം ഇസ്‌കോ തന്റെ ടീമിനെതിരെ ഹാട്രിക് നേടിയതും മെസ്സിയ ചൊടിപ്പിച്ചിട്ടുണ്ടാകണം. മെസ്സിയും, ഡി മരിയയും, അഗ്യൂറോയും കളിച്ചില്ലെന്നത് അര്‍ജന്റീനയ്ക്ക് പറയാവുന്ന കാരണങ്ങളല്ല. ഈ ടീമുമായി ലോകകപ്പിനെത്തിയാല്‍ ഒന്നാം റൗണ്ടില്‍തന്നെ നാണംകെട്ട് പുറത്താകുമോ എന്ന ഭയം ഇപ്പോള്‍ ആരാധകര്‍ക്കുണ്ട്. ലോകമെമ്പാടുമുള്ള അര്‍ജന്റീനന്‍ ആരാധകരെ തൃപ്തിപ്പെടുത്താന്‍ ലോകകപ്പില്‍ ഇനിയെന്ത് അത്ഭുതമാകും അര്‍ജന്റീനയ്ക്ക് കാട്ടാനാവുകയെന്നത് കാത്തിരുന്നു കാണാം.

Story first published: Thursday, March 29, 2018, 9:04 [IST]
Other articles published on Mar 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+